ഇടുക്കി ജില്ലയിലെ പല മൃഗാശുപത്രികളിലും സ്ഥിരം ഡോക്ടറുടെ സേവനം ഇല്ലാതായിട്ടു മാസങ്ങള്‍. കാലികള്‍ക്ക് രോഗം വന്നാല്‍ കൃത്യമായ ചികിത്സ ലഭിക്കാതെ വലയുകയാണ് കര്‍ഷകര്‍. അരുമ മൃഗങ്ങളെ വളര്‍ത്തുന്നവരും ബുദ്ധിമുട്ടുകയാണ്.
പലപ്പോഴും അടിയന്തര ചികിത്സയ്ക്കു വളര്‍ത്തു മൃഗങ്ങളുമായി ആശുപത്രികളില്‍ എത്തുമ്പോഴാണ് ഡോക്ടര്‍ ഇല്ലെന്നു മനസ്സിലാവുന്നത്. ഡോക്ടര്‍മാരില്ലാത്ത മൃഗാശുപത്രികളില്‍ സമീപ പഞ്ചായത്തിലെ ഡോക്ടര്‍മാര്‍ക്കാണു ചുമതല.
ചുമതലയുള്ള പഞ്ചായത്തുകളില്‍ ഡോക്ടര്‍മാര്‍ കൃത്യമായി എത്താത്തതു കര്‍ഷകര്‍ക്കു കൂടുതല്‍ ദുരിതമാകുകയാണ്. മൃഗാശുപത്രികളില്‍ ഡോക്ടറില്ലാത്തതിന്റെ പഴി കേള്‍ക്കേണ്ടി വരുന്നത് ആശുപത്രിയിലെ മറ്റു ജീവനക്കാരാണ്.
0 Comments