കിടങ്ങൂർ പഞ്ചായത്തിൽ ഹരിത കർമ്മസേനയ്ക്ക് പുതിയ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു ഫ്ലാഗ് ഓഫ് കർമ്മം പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ഇ. എം ബിനു നിർവ്വഹിച്ചു.


കിടങ്ങൂർ പഞ്ചായത്തിൽ ഹരിത കർമ്മസേനയ്ക്ക് പുതിയ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു ഫ്ലാഗ് ഓഫ് കർമ്മം പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ഇ. എം ബിനു നിർവ്വഹിച്ചു.  

പഞ്ചായത്ത് തനത് ഫണ്ട് 10 ലക്ഷം രൂപാ വകയിരുത്തിയാണ് പിക്ക്അപ് വാൻ വാങ്ങിയത്.


 പഞ്ചായത്തിലെ 15 വാർഡുകളിലേയും പ്ലാസ്റ്റിംഗ് മാലിന്യങ്ങളും ലെഗസി മാലിന്യങ്ങളും കുമ്മണ്ണൂരിലെ MCF-ൽ എത്തിയക്കുന്നതിന് നിലവിലുള്ള E ഓട്ടോയ്ക്ക് പുറമെ പിക്കപ്പ് വാനും കൂടി വന്നതോടെ പഞ്ചായത്തിൻ്റെ ശുചീകരണ  പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിൽ നടക്കുമെന്ന് പ്രസിഡൻ്റ് അറിയിച്ചു.


 പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടീനമാളിയേക്കൽ സ്വാഗതം ആശംസിച്ചയോഗത്തിൽ പഞ്ചായത്ത് സ്ഥിരം സമതി ചെയർമാന്മാരായ പി.ജി സുരേഷ്, കെ.ജി വിജയൻ, ദീപലത, മെംബർന്മാരായ ബോബി മാത്യു, തോമസ് മാളിയേക്കൽ, സിബി സിബി, കുഞ്ഞുമോൾ റ്റോമി , ലൈസമ്മ ജോർജ്, മിനി ജെറോം,


 സുനി അശോകൻ, സനിൽ കുമാർ, രശ്മി രാജേഷ്, ഹേമ രാജു പഞ്ചായത്ത് സെക്രട്ടറി രാജീവ് എസ്.കെ,ഹരിത കർമ്മസേന കൺസോർഷ്യം സെക്രട്ടറി ജിജി കെ. എസ് ഹരിത കർമ്മസേന ഡ്രൈവർ രതീഷ് വിജയൻ, ഹരിത കർമ്മ സേനാംഗങ്ങൾ എന്നിവർ പങ്കെടുത്തു






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments