1.115 കിലോഗ്രാം കഞ്ചാവുമായി പട്ടാളക്കാരൻ ഉൾപ്പെടെ നാല് പേർ പിടിയിൽ


 ഹരിപ്പാട്   കരുവാറ്റയിൽ 1.115 കിലോഗ്രാം കഞ്ചാവുമായി പട്ടാളക്കാരൻ ഉൾപ്പെടെ നാല് പേർ പിടിയായി. കരുവാറ്റ സന്ദീപ് ഭവനിൽ സന്ദീപ്(29), ഗോവ ഹരിപ്പാട് താമല്ലാക്കൽ ശങ്കരവിലാസം ജിതിൻ കുമാർ(29),കരുവാറ്റ സ്വദേശി ഗോകുൽ(26),മനീഷ് ഭവനിൽ മിഥുൻ(22) എന്നിവരെയാണ് ആലപ്പുഴ  ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ഹരിപ്പാട്പോ ലീസും ചേർന്ന്പി ടികുടിയത്. 


സന്ദീപിന്റെ വീട്ടിലെ കിടപ്പുമുറിയിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. പട്ടാളക്കാരനായ സന്ദീപ് രാജസ്ഥാനിലാണ് ജോലി ചെയ്യുന്നത്. ഇയാൾ ലീവിന് വരുമ്പോൾ ബംഗളരുവിലെത്തി കഞ്ചാവുമായാണ് നാട്ടിലേക്ക് എത്തുന്നത്.  


സുഹൃത്തുക്കളുമായി ചെറിയ സിപ് ലോക്ക് കവറുകളിലാക്കി കഞ്ചാവ് വിൽപന നടത്തിവരികയായിരുന്നു. പിടിയിലായവരിൽ ഗോകുലും ജിതിനും കൊലപാതക ശ്രമ കേസിൽ പ്രതികളാണ്. ജില്ലയിലെ ക്രമിനൽ കേസിലുള്ള പ്രതികളുടെ ലഹരി വ്യാപാരത്തെക്കുറിച്ച് അന്വേഷിക്കുന്നതിനിടയിലാണ് ഇവരെ കുറിച്ച് വിവരം ലഭിച്ചത്. 


ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും സി ഐ മുഹമ്മദ് ഷാഫി,എസ് ഐമാരായ ജോൺ, ആദർശ്, സീനിയർ സി പി ഒമാരായ സനീഷ്, ഇർഷാദ് എന്നിവരാണ് പ്രതികളെ പിടികൂടിയത്. 






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments