കെ.സി.വൈ.എൽ സംഘടനയുടെ 2024-25 പ്രവർത്തന വർഷത്തിലെ - 6-ാം മത് സെനറ്റ് സമ്മേളനം നടത്തി


കെ.സി.വൈ.എൽ സംഘടനയുടെ 2024-25 പ്രവർത്തന വർഷത്തിലെ -
6-ാം മത് സെനറ്റ് സമ്മേളനം   ഉഴവൂർ സെന്റ്. സ്റ്റീഫൻസ് കോളേജിലെ ബിഷപ്പ് തറയിൽ മെമ്മോറിയൽ എജുക്കേഷൻ തിയേറ്ററിൽ  വച്ച്  നടത്തപ്പെട്ടു. 

കെ.സി.വൈ.എൽ കോട്ടയം അതിരൂപത പ്രസിഡന്റ്   ജോണീസ് പി. സ്റ്റീഫൻ പാണ്ടിയാംകുന്നേൽ അധ്യക്ഷത വഹിച്ച യോഗം കെ. സി. ഡബ്ലു. എ  അതിരൂപത പ്രസിഡന്റ് ശ്രീമതി ഷൈനി സിറിയക് ചൊള്ളമ്പേൽ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.കെ.സി.വൈ.എൽ മുൻ അതിരൂപത ചാപ്ലയിനും എം. എസ്. പി. സെമിനാരി റെക്ടറുമായ റവ.ഫാ.ചാക്കോ വണ്ടൻകുഴിയിൽ മുഖ്യപ്രഭാഷണം നടത്തുകയുണ്ടായി.


കെ.സി.വൈ.എൽ അതിരൂപത  ഡയറക്ടർ  ഷെല്ലി ആലപ്പാട്ട് കെ.സി.വൈ.എൽ പതാക ഉയർത്തിക്കൊണ്ടാണ് പരിപാടികൾ ആരംഭിച്ചത്. കെ.സി.വൈ.എൽ അതിരൂപത ചാപ്ലയിൻ  റവ. ഫാ. മാത്തുക്കുട്ടി കുളക്കാട്ടുകുടിയിൽ യോഗത്തിന് ആമുഖ സന്ദേശം നൽകി. അതിരൂപത ജനറൽ സെക്രട്ടറി ചാക്കോ ഷിബു സ്വാഗതവും, വൈസ് പ്രസിഡന്റ്‌ നിതിൻ ജോസ്  നന്ദിയും അറിയിച്ചു.


തുടർന്നു നടന്ന സമ്മേളനത്തിൽ കെ.സി.വൈ.എൽ ജനറൽ സെക്രട്ടറി ചാക്കോ ഷിബു പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിക്കുകയും, ട്രഷറർ ആൽബിൻ ബിജു വരവ് ചിലവ് കണക്കുകൾ അവതരിപ്പിക്കുകയും ചെയ്തു. അധ്യാപക നിയമനം തടഞ്ഞിരിക്കുന്ന ഭിന്നശേഷി വിഷയത്തിലും മുനമ്പത്തെ വഖഫ് ഭൂമി എന്ന് ആരോപിച്ച്  റവന്യു അവകാശങ്ങൾ നിഷേധിച്ചവർക്ക് റവന്യൂ അവകാശങ്ങൾ നൽകണം എന്നീ രണ്ട് വിഷയങ്ങളിൽ പ്രമേയം അവതരിപ്പിച്ചു പാസാക്കുകയും ചർച്ചകൾ നടത്തപ്പെടുകയും ചെയ്തു.

അതിരൂപത ഭാരവാഹികളായ ജോയിന്റ് ഡയറക്ടർ സ്റ്റെഫി തോമസ്, സി അഡ്വൈസർ സി. ലേഖ എസ്.ജെ.സി, ജാക്സൺ സ്റ്റീഫൻ, അലൻ ബിജു, ബെറ്റി തോമസ് എന്നിവർ യോഗത്തിന് നേതൃത്വം നൽകി.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments