കരൂർ പഞ്ചായത്തിലെ നാല് റോഡുകളുടെ നവീകരണത്തിന് 34 ലക്ഷം രൂപ അനുവദിച്ചു .
കരൂർ ഗ്രാമപഞ്ചായത്തിലെ നാല് ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് 34 ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ളാക്കൽ പറഞ്ഞു. കാവുംകുഴി - കവറുമുണ്ട റോഡിൽ സംരക്ഷണവേലിയും കോൺക്രീറ്റിങ്ങിനും 7 ലക്ഷം, ചിറ്റാർ - ആമേറ്റു പള്ളി റോഡ് റീടാറിങ് 10 ലക്ഷം, പുന്നത്താനം എസ്. സി കോളനി റോഡിൽ ടൈൽ വിരിക്കുന്നതിന് 7 ലക്ഷം, അല്ലാപ്പാറ-പയപ്പാർ റോഡ് റീ ടാറിങ്ങിനും, ഐറിഷനും 10 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചിരിക്കുന്നത്.കാലാവസ്ഥ പ്രതികൂലമായതാണ് നിർമ്മാണ പ്രവർത്തനങ്ങൾ വൈകാൻ കാരണമെന്നും നവംബർ പകുതിയോടുകൂടി നിർമ്മാണം പൂർത്തീകരിക്കാൻ കഴിയുമെന്നും ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ പറഞ്ഞു.
0 Comments