കുമ്മനത്ത് രണ്ട് മാസം പ്രായമായ ആൺ കുഞ്ഞിനെ വിൽക്കാൻ ശ്രമം പിതാവ് ഉൾപ്പെടെ 3 പേർ അറസ്റ്റിൽ
കുമരകം പോലീസ് സ്റ്റേഷൻ പരിധിയിലെ കുമ്മനത്ത് രണ്ട് മാസം പ്രായമായ ആൺ കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ച പിതാവ് അതിഥി തൊഴിലാളിയും ആസ്സാം സ്വദേശിയുമായ, ശഹാബദീൻ മകൻ കുദ്ദൂസ് അലി, (വയസ്സ് 25) ജൂറിയ ഗ്രാമം, നാഗാവ് ജില്ല, ആസ്സാം. ഉൾപ്പെടെ 3 പേർ അറസ്റ്റിൽ.
കുഞ്ഞിനെ 50000/- രൂപക്ക് വാങ്ങാൻ ശ്രമിച്ച അതിഥി തൊഴിലാളികളും ഉത്തർപ്രദേശ് സ്വദേശികളുമായ ബാബു ഖാൻ മകൻ മോഹ്ദ് ദാനിഷ് ഖാൻ, (വയസ്സ് 32), നന്ഹെ മകൻ അർമാൻ, (വയസ്സ് 31), എന്നിവരെ കുമരകം SHO ഷിജി.കെ യുടെ നേതൃത്വത്തിൽ SI ബസന്ത്.O.R, ASI മാരായ റോയി , ബൈജു, ജോസ്,SCPO സജയകുമാർ CPO മാരായ സുമോദ്, ജിജോഷ്, അനീഷ്.A.S എന്നിവർ ചേർന്ന് പ്രതികളെ കുമരകം, ഇല്ലിക്കൽ ഭാഗങ്ങളിൽ നിന്നും അറസ്റ്റ് ചെയ്തിട്ടുള്ളതാണ്.




0 Comments