ശബരിമലയിലെ കുറ്റകൃത്യങ്ങൾക്ക് ഇടതുപക്ഷ മുന്നണി ജനങ്ങളോട് മാപ്പ് പറയണം : പി ജെ ജോസഫ് എം.എൽ.എ
ശബരിമല സന്നിധാനത്ത് നിന്നും സ്വർണ്ണം അടിച്ചു മാറ്റുന്നത് ഉൾപ്പെടെയുള്ള കൊള്ളയ്ക്കും കള്ളത്തരങ്ങൾക്കും എല്ലാവിധ ഒത്താശകളും ചെയ്തുകൊടുത്ത സംസ്ഥാന സർക്കാരും, ദേവസ്വം ബോർഡും ഭക്തജനങ്ങളെയും വിശ്വാസ സമൂഹത്തെയും വഞ്ചിച്ചിരിക്കുകയാണെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് എംഎൽഎ പ്രസ്താവിച്ചു
കേരള കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കിടങ്ങൂർ ടൗണിൽ പ്രവർത്തനമാരംഭിച്ച പാർട്ടി ഓഫീസിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള ജനത പവിത്രതയോടെ കരുതുന്ന ശബരിമലയുടെ പരിഭാവന കളങ്കപ്പെടുത്താനും ആചാരാനുഷ്ഠാനങ്ങൾ അട്ടിമറിക്കാൻ ഇടവരുത്തിയ നിരവധി കുറ്റകൃത്യങ്ങൾ ഹൈക്കോടതിയുടെ നിരീക്ഷണത്തിൽ പുറത്തുവന്ന സാഹചര്യത്തിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി ജനങ്ങളോട് പൊതുമാപ്പ് പറയണമെന്ന് പിജെ ജോസഫ് ആവശ്യപ്പെട്ടു.
കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗവും കിടങ്ങൂർ മണ്ഡലം പ്രസിഡന്റുമായ ഡോ. മേഴ്സി ജോൺ മൂലക്കാട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ മോൻസ് ജോസഫ് എം.എൽ.എ, സംസ്ഥാന സെക്രട്ടറി ജനറൽ അഡ്വ ജോയ് എബ്രഹാം എക്സ് എം.പി, ഡെപ്യൂട്ടി ചെയർമാൻ അഡ്വ. കെ ഫ്രാൻസിസ് ജോർജ് എം.പി, സ്റ്റേറ്റ് കോഡിനേറ്റർ അപു ജോൺ ജോസഫ്, സംസ്ഥാന സീനിയർ ജനറൽ സെക്രട്ടറി മാഞ്ഞൂർ മോഹൻകുമാർ ,ഹൈ പവർ കമ്മിറ്റി മെമ്പർ സ്റ്റീഫൻ പാറാവേലി,
സാബു ഒഴിങ്ങാലി കോട്ടയം ജില്ലാ പ്രസിഡൻറ് അഡ്വ. ജെയ്സൺ ജോസഫ് ഒഴികെയിൽ, സംസ്ഥാന സെക്രട്ടറി പി.ടി ജോസ് പാരിപ്പള്ളി , ജില്ലാ സെക്രട്ടറി കുഞ്ഞുമോൻ ഒഴുകയിൽ , കിടങ്ങൂർ മുൻ പഞ്ചായത്ത് പ്രസിഡൻ്റുമാരായ തോമസ് മാളിയേക്കൽ, ദീപു തേക്കുംകാട്ടിൽ, ത്രേസ്യാമ്മ ചെറിയാൻ, ലിസി എബ്രഹാം ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കുഞ്ഞുമോൾ ടോമി, സിബി സിബി, യൂത്ത് ഫ്രണ്ട് നേതാക്കളായ സുനിൽ ഇല്ലിമൂട്ടിൽ, ജോസ്മോൻ മാളിയേക്കൽ എന്നിവർ പ്രസംഗിച്ചു.
0 Comments