പാലാ നഗരസഭ വികസന സദസ്സും തൊഴിൽ മേളയും സംഘടിപ്പിക്കുന്നു


പാലാ നഗരസഭ വികസന സദസ്സും തൊഴിൽ മേളയും സംഘടിപ്പിക്കുന്നു

 പാലാ മുനിസിപ്പാലിറ്റിയിലും നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ, ക്ഷേമ പ്രവർത്തനങ്ങൾ പൊതുജനങ്ങളുടെ മുന്നിൽ സമർപ്പിച്ച് ചർച്ച ചെയ്യുന്നതിനും, ഭാവി മുന്നിൽ കണ്ടുള്ള ആശയങ്ങളും അഭിപ്രായങ്ങളും സ്വരുപിക്കുന്നതിനും, പാലാ നഗരസഭ വികസന സദസ്സ് സംഘടിപ്പിക്കുന്നു. ഈ മാസം 15-ാം തീയതി ബുധനാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ പാലാ മുനിസിപ്പൽ ടൗൺ ഹാളിൽ സംഘടിപ്പിക്കുന്ന വികസന സദസ്സ് രാവിലെ 10 മണിക്ക്  ജോസ് കെ.മാണി എംപി ഉദ്ഘാടനം ചെയ്യുന്നതാണ്. 

മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്റർ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാർ, മുനിസിപ്പൽ കൗൺസി ലർമാർ മറ്റ് വിശിഷ്ട വ്യക്തികൾ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കുന്നതാണ്. ഈ യോഗത്തിലും സംവാദത്തിലും സമുഹത്തിൻ്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർ പങ്കെടുക്കുന്നതാണ്. 

നിങ്ങളുടെ ആശയങ്ങളും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പങ്കുവയ്ക്കുന്നതിന് അവസരങ്ങൾ ഉണ്ടായിരിക്കുന്നതാണന്ന് മുനിസിപ്പൽ ചെയർമാൻ അറിയിച്ചു.  ഇതിന് മുന്നോടിയായി 14-ാം തീയതി ചൊവ്വാഴ്ച എല്ലാ വിഭാഗത്തിലും പ്പെട്ട തൊഴിൽ അന്യോഷകർക്കായി തൊഴിൽ മേള പാലാ മുനിസിപ്പൽ ടൗൺ

 ഹാളിൽ സംഘടിപ്പിക്കുമെന്നും പ്രശസ്തരായ കമ്പനികളും സ്ഥാപനങ്ങളും ഈ മേളയിൽ പങ്കെടുത്ത് തൊഴിലവസരങ്ങൾ നൽകുന്നതാണന്നും ചെയർമാൻ അറിയിച്ചു. സൗജന്യ സ്പോട്ട് രജിസ്ട്രഷൻ പ്രത്യേകം തയ്യാറാക്കിയ കൗണ്ടറിൽ ലഭ്യമാണ്. രാവിലെ 9 മണി മുതൽ ആരംഭിക്കും.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments