പൂവരണി ശ്രീ മഹാദേവ ക്ഷേത്രത്തിൽ കന്നിമാസ ആയില്യം പൂജ
പൂവരണി തൃശ്ശിവപേരൂർ തെക്കെ മഠം വക പൂവരണി ശ്രീ മഹാദേവ ക്ഷേത്ര സർപ്പകാവിൽ ആണ്ടുതോറും നടത്തിവന്നിരുന്ന കന്നിമാസ ആയില്യം പൂജ ഈ വർഷം അതിവിപുലമായി നൂറും പാലും (തളിച്ച് കൊട), മഞ്ഞൾ അഭിക്ഷേകം, മുതലായ വിശേഷാൽ പൂജകളോടെ ക്ഷേത്രം മേൽശാന്തി കല്ലംപളളി ഇല്ലത്ത് വിഷ്ണു നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ ക്ഷേത്രം സർപ്പകാവിൽ നടന്നു.
നൂറു കണക്കിന് ഭക്ത ജനങ്ങൾ നാമജപങ്ങളോടെ ഭക്ത്യാദരപൂർവ്വം പങ്കുചേർന്നു. തുടർന്ന് ലഘു ഭക്ഷണം വിതരണം ചെയ്തു. ക്ഷേത്രം മുതൽപിടി സജീവ്കുമാർ, രക്ഷാധികാരി ശ്രീകുമാരൻ നായർ, പ്രസിഡൻറ് സുനിൽകുമാർ, സെക്രട്ടറി രാജേഷ് തുടങ്ങിയവർ നേതൃത്വം നൽകി.
0 Comments