കിടങ്ങൂര്‍ ഡിവിഷനിലെ അങ്കണവാടി കുട്ടികള്‍ സ്മാര്‍ട്ട് ടി.വി.യിലൂടെ ഇനി പരിശീലനം നേടും.
ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് കിടങ്ങൂര്‍ ഡിവിഷനിലെ 76 അങ്കണവാടികളില്‍ സ്ഥാപിക്കുന്ന സ്മാര്‍ട്ട് ടിവി പദ്ധതിയുടെ ഭാഗമായി കൊഴുവനാല്‍ പഞ്ചായത്തിലെ 16 അങ്കണവാടികളില്‍ സ്ഥാപിക്കുന്ന സ്മാര്‍ട്ട് ടിവിയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം കൊഴുവനാല്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ അങ്കണവാടിയില്‍ നടന്നു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ബിജു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജോസി പൊയ്കയില്‍, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ മാത്യു തോമസ് എഴുത്തുപള്ളിക്കല്‍, സ്മിതാ വിനോദ്, പഞ്ചായത്ത് മെമ്പര്‍മാരായ ആലീസ് ജോയി മറ്റം, മെര്‍ളിന്‍ ജെയിംസ്, കെ.ആര്‍. ഗോപി, പി.സി. ജോസഫ്, മഞ്ജു ദിലീപ്, സിഡിപിഒ ആര്യ ര മേശ് ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ഷീല പി.ബി. എന്നിവര്‍ പ്രസംഗിച്ചു.
ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് മുത്തോലി പഞ്ചായത്തിലെ 17 അങ്കണവാടികളില്‍ സ്ഥാപിക്കുന്ന സ്മാര്‍ട്ട് ടിവിയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം കടപ്പാട്ടൂര്‍ അങ്കണവാടിയില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ നിര്‍വ്വഹിച്ചു.
യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത്ത് ജി മീനാഭവന്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ റൂബി ജോയി, അനില മാത്തുക്കുട്ടി, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ഫിലോമിന ഫിലിപ്പ്, സി.ആര്‍. സിജു, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ രാജു കടുവാകുളം എന്നിവര്‍ പ്രസംഗിച്ചു.
ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ മീനച്ചില്‍ പഞ്ചായത്തിലെ 10, 12 വാര്‍ഡുകളിലെ 4 അങ്കണവാടികളിലേക്ക് നല്കിയ സ്മാര്‍ട്ട് ടിവിയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം പൂവരണി പള്ളി അങ്കണവാടിയില്‍ നടന്നു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. യോഗത്തില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിന്‍സി മാര്‍ട്ടിന്‍ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പര്‍മാരായ ബിജു കുമ്പളന്താനം, ലിസമ്മ ഷാജന്‍, സിഡിപിഒ ആര്യ രമേശ്, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ മരിയ മാത്യു എന്നിവര്‍ പ്രസംഗിച്ചു.
ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ കിടങ്ങൂര്‍ പഞ്ചായത്തിലെ 21 അങ്കണവാടികളില്‍ നല്കിയ സ്മാര്‍ട്ടി ടിവിയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം കുമ്മണ്ണൂര്‍ അങ്കണവാടിയില്‍ നടന്നു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ.എം. ബിനു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ.ഡോ. മേഴ്‌സി ജോണ്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടീന മാളിയേക്കല്‍, പഞ്ചായത്ത് മെമ്പര്‍മാരായ ബോബി മാത്യു, ലൂസി ടീച്ചര്‍, മിനി ജെറോം, സുനി അശോക്, സിബി സിബി, സിഡിപിഒ തജിമ, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ മിനി കെ തമ്പി എന്നിവര്‍ പ്രസംഗിച്ചു.
ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ അകലകുന്നം പഞ്ചായത്തിലെ 10 അങ്കണവാടികളില്‍ നല്കിയ സ്മാര്‍ട്ടി ടിവിയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം മുണ്ടന്‍കുന്ന് അങ്കണവാടിയില്‍ നടന്നു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പര്‍മാരായ സി.ആര്‍. രഘു, ശ്രീലത ജയന്‍, സീമ പ്രകാശ്, സി ഡി പി ഓ തജീമ ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ദിനു പി.കെ. എന്നിവര്‍ പ്രസംഗിച്ചു.
ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ എലിക്കുളം പഞ്ചായത്തിലെ 8 അങ്കണവാടികളില്‍ നല്കിയ സ്മാര്‍ട്ടി ടിവിയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം ഉരുളികുന്നം അങ്കണവാടിയില്‍ നടന്നു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചന്‍ ഈറ്റത്തോട്ട് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പര്‍മാരായ ജെയിംസ് ജീരകത്ത്, സിനി ജോയി, യമുനാ പ്രസാദ്, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ഷീല ഇ.ആര്‍. എന്നിവര്‍ പ്രസംഗിച്ചു.
0 Comments