സ്വാതന്ത്ര്യത്തിന് ശേഷം ആദ്യം ദീപാവലിയ്ക്ക് പ്രധാനമന്ത്രി പുതിയ ഓഫീസിലേക്ക്

ദീപാവലി ദിനത്തിലോ ശേഷമോ തന്റെ പുതിയ ഓഫീസിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി മാറും. സെന്‍ട്രല്‍ വിസ്റ്റ പുനര്‍വികസന പദ്ധതിക്ക് കീഴിലുള്ള എക്‌സിക്യൂട്ടീവ് എന്‍ക്ലേവിലാണ് പുതിയ ഓഫീസ്. 1947-ല്‍ ഇന്ത്യ സ്വാതന്ത്ര്യം നേടിയതിനുശേഷം സൗത്ത് ബ്ലോക്കില്‍ സ്ഥിതി ചെയ്യുന്ന പ്രധാനമന്ത്രിയുടെ ഓഫീസ് മാറ്റുന്നതിന്റെ സൂചനയായിരിക്കും ഈ മാറ്റം. 

എക്‌സിക്യൂട്ടീവ് എന്‍ക്ലേവ്-കല്‍ പുതുതായി നിര്‍മ്മിച്ച മൂന്ന് കെട്ടിടങ്ങളിലൊന്നായ 'സേവ തിരാത്ത്-1'-ലാണ് പുതിയ പ്രധാനമന്ത്രിയുടെ ഓഫീസ് പ്രവര്‍ത്തിക്കുക. സേവാ തിരാത്ത്-2, സേവാ തിരാത്ത്-3 എന്നീ രണ്ട് കെട്ടിടങ്ങളില്‍ കാബിനറ്റ് സെക്രട്ടേറിയറ്റും ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ ഓഫീസും സ്ഥാപിക്കും. 

ഒക്ടോബര്‍ 14-ന്, കാബിനറ്റ് സെക്രട്ടറി ടിവി സോമനാഥന്‍ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ അനില്‍ ചൗഹാനും മൂന്ന് സൈനിക മേധാവികളുമായി സേവാ തിരാത്ത്-2-ല്‍ ഒരു ഉന്നതതല യോഗം നടത്തി. പുതിയ സമുച്ചയത്തില്‍ ചില പ്രവര്‍ത്തനങ്ങള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്.











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments