കൂട്ടിക്കൽ കാവാലിയിൽ വൻ ലഹരി വേട്ട, നാല് ലക്ഷം രൂപയുടെ നിരോധിത പാൻ മസാല പിടികൂടി മുണ്ടക്കയം എക്സൈസ്.
കൂട്ടിക്കൽ കാവാലി വ്യൂ പോയിന്റിന് സമീപമുള്ള പറമ്പിൽ നിന്നുമാണ് 10 ചാക്കുകളിലായി 4 ലക്ഷം രൂപയോളം വില വരുന്ന നിരോധിത പാൻ മസാല പിടികൂടിയത്.
എക്സൈസിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു അന്വേഷണം . പ്രതികൾക്കായി തിരച്ചിൽ നടക്കുന്നു. കാഞ്ഞിരപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സുധി കെ സത്യപാലാൻ , എക്സൈസ് പ്രിവി ന്യൂ ഓഫീസർ സുരേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആയിരുന്നു റെയിഡ് .
0 Comments