കെഴുവംകുളം കുളം ഗവൺമെന്റ് എൽ പി സ്കൂളിന് പുതിയ കെട്ടിട നിർമ്മാണം ആരംഭിച്ചു
1.5 കോടി രൂപ സംസ്ഥാന ബഡ്ജറ്റിൽ അനുവദിച്ച് കെഴുവംകുളം ഗവൺമെന്റ് എൽപി സ്കൂളിന് പുതിയ കെട്ടിട നിർമ്മാണത്തിന് തുടക്കമായി. 2025 ഒക്ടോബർ 15 ബുധൻ 11:30ന് സ്കൂൾ ഹാളിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ പാലാ എംഎൽഎ മാണി സി കാപ്പൻ കെട്ടിട നിർമ്മാണത്തിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു.
പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി മുഖ്യാതിഥിയായി സംബന്ധിച്ച് ഓൺലൈൻ സന്ദേശം നൽകി. കൊഴുവനാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ബിജു യോഗത്തിൽ അധ്യക്ഷത വഹിച്ചു ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ് മോൻ മുണ്ടക്കൽ മുഖ്യപ്രഭാഷണം നടത്തി.
ബ്ലോക്ക് മെമ്പർ ജോസി പോയികയിൽ, വൈസ് പ്രസിഡന്റ് രാജേഷ് ബി, കൊഴുവനാൽ എ ഇ ഓ ഡോക്ടർ കെ ആർ ബിന്ദുജി, ബിപിസി ഡോക്ടർ ടെ ന്നി വർഗീസ്, പിടിഎ പ്രസിഡന്റ് അരുൺ ജി നായർ, ജോസ്കുട്ടി തോമസ് എന്നിവർ ആശംസകൾ അർപ്പിച്ചു. ബെറ്റ്സി ജോൺ നന്ദി രേഖപ്പെടുത്തി.
0 Comments