കരൂർ സെൻറ്. ജോസഫ് യു.പി സ്കൂളിൽ സാനിറ്റേഷൻ കോംപ്ലക്സ് നിർമ്മാണം ആരംഭിച്ചു.
ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ച് കരൂർ സെൻറ്. ജോസഫ് യു.പി സ്കൂളിൽ സാനിറ്റേഷൻ കോംപ്ലക്സ് നിർമ്മാണം ആരംഭിച്ചു .
സ്കൂൾ മാനേജർ ഫാദർ ഫിലിപ്പ് കുളങ്ങരയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർലിസമ്മ ബോസ് പഞ്ചായത്ത് മെമ്പർ ലിൻ്റൺ ജോസഫ്, മദർ സുപ്പീരിയർ സിസ്റ്റർ നാൻസി , ഫ്രാൻസിസ് മൈലാടൂർ,ഹെഡ്മിസ്ട്രസ് സിസ്റ്റർ ആൻസി മാത്യു, പി.ടി.എ പ്രസിഡൻറ് ടിൻസി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
0 Comments