എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനം അംഗീകരിക്കുവാനുള സർക്കാർ തീരുമാനം സ്വാഗതാർഹം: കേരള സ്റ്റേറ്റ് സ്കൂൾ ടീച്ചേഴ്സ് ഫ്രണ്ട്

എയ്ഡഡ്  സ്കൂളുകളിലെ അധ്യാപക നിയമനം അംഗീകരിക്കുവാനുള സർക്കാർ തീരുമാനം സ്വാഗതാർഹം: കേരള സ്റ്റേറ്റ് സ്കൂൾ ടീച്ചേഴ്സ് ഫ്രണ്ട്

സ്കൂളുകളിലെ അധ്യാപക നിയമനാംഗീകാരത്തിന് ശാശ്വതമായ പരിഹാരം കാണുന്നതിന് തീരുമാനമെടുത്ത കേരള സർക്കാരിനെയും ഈ തീരുമാനത്തിലേക്ക് നയിച്ച കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ മാണി എംപി യെയും കേരള സ്റ്റേറ്റ് സ്കൂൾ ടീച്ചേഴ്സ് ഫ്രണ്ട് സംസ്ഥാന പ്രസിഡണ്ട് ടോബിൻ കെ അലക്സ് അഭിനന്ദിച്ചു. ഭിന്നശേഷി അദ്ധ്യാപക നിയമനവുമായി ബന്ധപ്പെട്ട് നിയമനാംഗീകരം ലഭിക്കാത്ത പതിനാറായിരത്തോളം അധ്യാപകർക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്.1996ൽ പാർലമെൻറ് പാസാക്കിയ ഭിന്നശേഷി സംവരണ നിയമം എയ്ഡഡ് സ്കൂളുകളിലും നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കേരള ഫെഡറേഷൻ ഓഫ് ബ്ലൈൻഡ് പ്രസിഡണ്ട് കെ. ജെ. വർഗീസ് അടക്കമുള്ളവർ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഹർജിക്കാർക്ക് അനുകൂലമായ ഒരു വിധി പ്രഖ്യാപിക്കുകയുണ്ടായി. 

ഭിന്നശേഷിക്കാർക്ക് നിയമപ്രകാരമുള്ള സംവരണം എയ്ഡഡ് സ്കൂളുകളിൽ അവർ ആവശ്യപ്പെട്ട മേഖലകളിൽ ഉറപ്പാക്കിയാണ് ജസ്റ്റിസ് രാജ വിജയരാഘവൻ ഈ പരാതി തീർപ്പാക്കിയത്.ഇപ്രകാരം 1996 ഫെബ്രുവരി 7 മുതൽ 2017 ഏപ്രിൽ 18  വരെയുള്ള കാലയളവിൽ ഉണ്ടായ ഒഴിവുകളിൽ 3 ശതമാനവും 2017 ന് ശേഷമുള്ള ഒഴിവുകളിൽ 4 ശതമാനവും ഭിന്നശേഷിക്കാർക്കായി നീക്കി വയ്ക്കണം. ഇക്കാലയളവിൽ ഭിന്നശേഷിക്കാർക്ക് ലഭിക്കേണ്ടിയിരുന്ന ഒഴിവുകളിൽ അവർക്ക് നിയമനം നൽകിയിട്ടില്ലെങ്കിൽ 2018 നവംബർ 18ന് ശേഷം ഉണ്ടായ ഒഴിവുകളിൽ നിയമനം നൽകണമെന്നും ഈ ഉത്തരവ് വ്യക്തമാക്കുന്നു.ഈ കുടിശ്ശിക (ബാക്ക് ലോഗ്) നികത്തിയശേഷം മാത്രമേ 2018 നവംബർ 18 ന് ശേഷം മാനേജർമാർ നൽകിയിരിക്കുന്ന നിയമനങ്ങൾക്ക് അംഗീകാരം നൽകാവൂ എന്നും ഈ ഉത്തരവിൽ പറയുന്നു.

ഇതിനോടകം നിയമനാംഗീകാരം ലഭിച്ചവർക്ക് ഇത് ബാധകമല്ലായിരുന്നു. ഇത് നിയമനം പാസായവരുടെ തലനാരിഴ രക്ഷപ്പെടലായിരുന്നു.   ബാക്ക്ലോഗ് കണക്കാക്കുന്നതിന് 1996 ഏപ്രിൽ 7 മുതലുള്ള തീയതി പ്രാബല്യത്തിൽ എടുത്ത് 33 ഒഴിവുകളിൽ ആദ്യത്തേത് ഭിന്നശേഷിക്കാർക്ക് എന്ന ക്രമത്തിൽ ഒഴിവുകൾ കണ്ടെത്തണം. തുടർന്ന് 2017 ഏപ്രിൽ 19ന് ശേഷം 25 ഒഴിവുകളിൽ ആദ്യത്തേത് എന്ന ക്രമത്തിൽ കുടിശ്ശിക ഒഴിവുകൾ കണ്ടെത്തണം. ഇതാണ് ബഹു.കോടതിയുടെ ഉത്തരവ്. ഒഴിവുകൾ കണ്ടെത്തുവാൻ രണ്ടുമാസ കാലാവധി മാത്രമേ നൽകിയുള്ളൂ. ഇതിനിടയിൽ 2021 നവംബർ 8 നു ശേഷം എയ്ഡഡ് സ്കൂളുകളിൽ ഉണ്ടായ ഒഴിവുകളിൽ ഭിന്നശേഷി അവകാശ നിയമപ്രകാരമുള്ള സംവരണം പാലിച്ച് നിയമനം പാസാക്കാമെന്ന്  വ്യക്തമാക്കി 2021 നവംബർ 8 ന് കേരള സർക്കാർ പുറത്തിറക്കിയ  ഉത്തരവും ബഹുമാനപ്പെട്ട കോടതി റദ്ദാക്കി. 

ഈ ഉത്തരവ് റദ്ദാക്കൽ  നിയമനം പാസാകാത്ത അനേകം അധ്യാപകരെ പ്രതിസന്ധിയിലാക്കി.  1996 മുതൽ 3% 2018 മുതൽ 4 ശതമാനവും നിയമനങ്ങൾ നൽകണമെന്ന ഉത്തരവ്. ഭിന്നശേഷിക്കാരുടെ ഈ ഒഴിവുകൾ നികത്തിയതിനു ശേഷം മാത്രമേ ബാക്കി ഒഴിവുകളിലെ നിയമനം അംഗീകരിക്കുവാൻ പാടുള്ളൂ എന്നും കോടതി വ്യക്തമാക്കിയിരുന്നു. മാനേജ്മെന്റുകൾ ഭിന്നശേഷിക്കാർക്കായി സീറ്റുകൾ നീക്കിവെക്കുകയും എന്നാൽ ആവശ്യത്തിന് ഭിന്നശേഷിക്കാരെ ലഭിക്കാതെ വരികയും ചെയ്യുന്ന സാഹചര്യമാണ് ഇന്ന് സംസ്ഥാനത്ത് നിലവിലുള്ളത്.

 ഭിന്നശേഷിക്കാർക്കുള്ള ഒഴിവുകൾ നീക്കി വെച്ചശേഷം ബാക്കി  ഒഴിവുകളിലെ അധ്യാപകരുടെ നിയമനം  അംഗീകരിക്കണമെന്നാണ് മാനേജ്മെന്റുകളുടെ ആവശ്യo. ഇത് തികച്ചും നീതിയാണെന്ന് സർക്കാരിന് ബോധ്യപ്പെടുകയും ഇവരുടെ നിയമനം അംഗീകരിക്കാൻ തയ്യാറാവുകയും ചെയ്ത  ബഹുമാനപ്പെട്ട മുഖ്യമന്ത്രിയെയും ബഹുമാനപ്പെട്ട പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രിയേയും ഈ തീരുമാനത്തിലേക്ക് നയിച്ച ബഹുമാനപെട്ട ജോസ് കെ മാണി എംപി യെയും ടോബിൻ കെ അലക്സ് അഭിനന്ദിച്ചു



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments