ബ്ലോക്ക് കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ കിസാൻ മേള മാണി സി കാപ്പൻ എം എൽ എ ഉത്‌ഘാടനം ചെയ്തു.
ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ജോർജ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ലാക്കൽ, സെന്റ് തോമസ് കോളേജ് പ്രിൻസിപ്പൽ ഡോ. സിബി ജെയിംസ്, ആത്മ പ്രൊജക്റ്റ് ഡയറക്ടർ മിനി ജോർജ് , ബിനി ഫിലിപ്പ്, ളാലം ബ്ലോക്ക് മെമ്പർമാരായ ലിസമ്മ ജോസ്, ജോസ് തോമസ്, അനില മാത്തുക്കുട്ടി, റൂബി ജോസ്, സെന്റ് തോമസ് കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. സൽവിൻ കപ്പലിപ്പറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു. ഭാരതീയ പ്രകൃതി കൃഷി പദ്ധതികളെ കുറിച്ച് കൃഷി ഡെപ്യൂട്ടി ഡയറക്ടർ റെജിമോൾ തോമസ്, കൃഷി ഓഫീസർ വി എം പരീരുദീൻ, എം കുര്യൻ, പി ആർ സലിൽ തുടങ്ങിയവർ ക്ലാസുകൾ നയിച്ചു .
0 Comments