ഇടനാട് ദേശീയ വായനശാലയുടെ പുതിയ മന്ദിരത്തിന്റെ നിർമ്മാണ ഉദ്ഘാടനം മാണി സി കാപ്പൻ എംഎൽഎ നിർവഹിച്ചു

മാണി സി കാപ്പൻ എംഎൽഎയുടെ 2024 25 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന ഇടനാട് ദേശീയ വായനശാലയുടെ പുതിയ മന്ദിരത്തിന്റെ നിർമ്മാണ ഉദ്ഘാടനം മാണി സി കാപ്പൻ  എംഎൽഎ നിർവഹിച്ചു.  

ഇടനാട് ദേശീയ വായനശാല പ്രസിഡന്റ് അഡ്വക്കേറ്റ് പി ബിജു അധ്യക്ഷത വഹിച്ചു. കരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനസ്യ രാമൻ മുഖ്യപ്രഭാഷണം നടത്തി. ളാലം ബ്ലോക്ക് പഞ്ചായത്തിൽ നിന്നും വായനശാലയ്ക്ക് അനുവദിച്ച ഒരു ലക്ഷം രൂപയുടെ ഉപകരണങ്ങൾ ളാലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ  ഷീല ബാബുവിൽ നിന്നും ഏറ്റുവാങ്ങി.



 











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments