പാലക്കാട് അട്ടപ്പാടിയിൽ ആദിവാസി സ്ത്രീയെ കൊന്ന് കുഴിച്ചിട്ടതായി സംശയം. ഇലച്ചിവഴി ആഞ്ചക്കക്കൊമ്പിൽ വള്ളിയമ്മയെയാണ് രണ്ട് മാസം മുൻപ് കാണാതായത്. 45 വയസായിരുന്നു. സംഭവത്തിൽ വള്ളിയമ്മയുടെ കൂടെ താമസിക്കുന്ന പഴനിയെ പുതൂർ പൊലീസ് പിടികൂടി.
വള്ളിയെ ഉൾവനത്തിൽ കുഴിച്ചിട്ടതായാണ് പഴനി പൊലീസിനോട് പറഞ്ഞത്. ഇതനുസരിച്ച് പഴനിയുമായി പൊലീസ് തിരച്ചിൽ നടത്തുകയാണ് നിലവിൽ. വള്ളിയമ്മയുടെ ആദ്യ ഭർത്താവിലെ മക്കൾ പരാതി നൽകുകയായിരുന്നു.
0 Comments