തമിഴ്‌നാട് പൊലീസ് നൽകിയ അറസ്റ്റ് വാറന്റിൽ ആളുമാറി മധ്യവയസ്കനെ കസ്റ്റഡിയിലെടുത്ത് കാസർകോട് ബേക്കൽ പൊലീസ്

 


തമിഴ്‌നാട് പൊലീസ് നൽകിയ അറസ്റ്റ് വാറന്റിൽ ആൾമാറി, മൗവ്വൽ സ്വദേശിയായ മധ്യവയസ്കനെ കസ്റ്റഡിയിലെടുത്ത് കാസർകോട് ബേക്കൽ പൊലീസ്. ബേക്കൽ മൗവ്വൽ സ്വദേശി സുലൈമാനെയാണ് യഥാർത്ഥ പ്രതിയല്ലെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് തമിഴ്‌നാട് തഞ്ചാവൂർ കോടതി വെറുതെ വിട്ടത്അ റസ്റ്റ് വാറൻ്റ് തരാനോ തിരിച്ചറിയൽ രേഖകൾ പരിശോധിക്കാനോ പോലും തയ്യാറാകാതെയാണ് ബേക്കൽ പൊലീസ് തന്നെ പിടിച്ചുകൊണ്ടുപോയതെന്ന് സുലൈമാൻ ഒരു മാധ്യമത്തോട് വെളിപ്പെടുത്തി. യഥാർത്ഥ പ്രതി പൊലീസ് സ്റ്റേഷൻ പരിസരത്ത് നിൽക്കുമ്പോഴാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു. സുലൈമാനെ മൂന്ന് ദിവസമാണ് അന്യായമായി കസ്റ്റഡിയിൽ വെച്ചത്. ഇതിനെതിരെ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയിരിക്കുകയാണ് സുലൈമാൻ 


 















"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments