തൃശ്ശൂരിലെ പുത്തൂര്‍ സുവോളിക്കല്‍ പാര്‍ക്ക് ഉദ്ഘാടനം ചൊവ്വാഴ്ച

 ഏഷ്യയിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ സുവോളജിക്കൽ പാർക്കായ തൃശ്ശൂരിലെ പുത്തൂര്‍ സുവോളിക്കല്‍ പാര്‍ക്ക് ഈ മാസം 28ന് നാടിന് സമർപ്പിക്കും. രാജ്യത്തെ ആദ്യ ഡിസൈനർ മൃഗശാലയെന്ന മറ്റൊരു പ്രത്യേകതയും ഈ പാർക്കിനുണ്ട്. വന്യമൃഗങ്ങളുടെ സ്വാഭാവിക ആവാസവ്യവസ്ഥയ്ക്ക് അനുകൂലമായ രീതിയില്‍ പുത്തൂർ കുരിശുമൂലയിലെ 336 ഏക്കറിലാണ് പാർക്ക് ഒരുക്കിയിരിക്കുന്നത്.  

സ്ഥലപരിമിതിയുടെ പ്രയാസം നേരിട്ടിരുന്ന തൃശൂർ മൃഗശാല വിശാലമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കണമെന്നത് വളരെ മുമ്പ് തന്നെ ഉയര്‍ന്നു വന്ന ആവശ്യമായിരുന്നു. നൂറ്റി നാല്പതു വർഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിതമായ തൃശ്ശൂര്‍ മൃഗശാലയാണ് പൂര്‍ണമായും സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റുന്നത്. 

സംസ്ഥാന പദ്ധതി വിഹിതമായി 47.92 കോടി രൂപയും കിഫ്ബിയില്‍ നിന്ന് 331 കോടി രൂപയുമാണ് നാളിതുവരെ സുവോളജിക്കല്‍ പാര്‍ക്ക് നിര്‍മ്മാണത്തിനായി അനുവദിച്ചിരിക്കുന്നത്. ഇതുവഴി ദീർഘകാലത്തെ സ്വപ്നം യാഥാർത്ഥ്യമാവുകയാണ്. ലോകോത്തര നിലവാരത്തിൽ പുത്തൂര്‍ സുവോളിക്കല്‍ പാര്‍ക്ക് ഒരുക്കിയത്.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments