സാനിറ്റേഷൻ കോംപ്ലക്സ് നിർമ്മാണ ഉദ്ഘാടനം നാളെ ( വ്യാഴം)
ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് കരൂർ പഞ്ചായത്തിലെ കരൂർ സെൻറ് ജോസഫ് യു.പി സ്കൂളിൽ നിർമിക്കുന്ന സാനിറ്റേഷൻ കോംപ്ലക്സിന്റെ നിർമ്മാണ ഉദ്ഘാടനം നാളെ നടത്തപ്പെടും.
10 ലക്ഷം രൂപ ഉപയോഗിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ . സ്കൂൾ മാനേജർ ഫാദർ ഫിലിപ്പ് കുളങ്ങരയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ളാക്കൽ നിർമ്മാണ ഉദ്ഘാടനം നിർവഹിക്കും.
പഞ്ചായത്ത് പ്രസിഡൻറ് അനസ്യാ രാമൻ ബ്ലോക്ക് പഞ്ചായത്ത് പഞ്ചായത്ത് മെമ്പർ ലിസ്സമ്മ ബോസ്,പഞ്ചായത്ത് മെമ്പർ ലിന്റൺ ജോസഫ് തുടങ്ങിയവർ പ്രസംഗിക്കും.
0 Comments