കേരളാ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്ന കിടങ്ങൂർ പഞ്ചായത്തിലെ 3 ഗ്രാമപഞ്ചായത്ത് മെമ്പർമാരുടെ പേരിൽ സ്വീകരിച്ചിരുന്ന അച്ചടക്കനടപടി കേരള കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ് എം.എൽ.എ പിൻവലിച്ചതിന്റെ അടിസ്ഥാനത്തിൽ പാർട്ടി മെമ്പർഷിപ്പ് പുനസ്ഥാപിച്ച് കേരളാ കോൺഗ്രസിൽ തിരിച്ചെടുത്തതായി എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ. മോൻസ് ജോസഫ് എം.എൽ.എ അറിയിച്ചു .

 


കേരളാ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്ന കിടങ്ങൂർ പഞ്ചായത്തിലെ 3 ഗ്രാമപഞ്ചായത്ത് മെമ്പർമാരുടെ പേരിൽ സ്വീകരിച്ചിരുന്ന അച്ചടക്കനടപടി കേരള കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ് എം.എൽ.എ പിൻവലിച്ചതിന്റെ അടിസ്ഥാനത്തിൽ പാർട്ടി മെമ്പർഷിപ്പ് പുനസ്ഥാപിച്ച് കേരളാ കോൺഗ്രസിൽ തിരിച്ചെടുത്തതായി എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ. മോൻസ് ജോസഫ് എം.എൽ.എ അറിയിച്ചു .

സ്വന്തം ലേഖകൻ 

കേരള കോൺഗ്രസ് മെമ്പർമാരായിരുന്ന മുൻ പഞ്ചായത്ത് പ്രസിഡൻറ് തോമസ് മാളിയേക്കൽ, സിബി സിബി, കുഞ്ഞുമോൾ ടോമി എന്നിവരെയാണ് പാർട്ടിയിലേക്ക് തിരിച്ചെടുത്തിരിക്കുന്നത്. ഇടതുപക്ഷ മുന്നണിയുമായി പ്രാദേശിക തലത്തിൽ യോജിക്കാൻ കഴിയാതെ കേരള കോൺഗ്രസ് മെമ്പർമാർ പാർട്ടി നിർദേശം ലംഘിച്ചുകൊണ്ട് ബിജെപിയുമായി ചേർന്ന് കിടങ്ങൂർ ഗ്രാമപഞ്ചായത്ത് ഭരണം പിടിച്ചെടുത്തപ്പോഴാണ് പാർട്ടിയിൽ നിന്ന് പുറത്താക്കാൻ നേതൃത്വം തീരുമാനിച്ചത്. 

എന്നാൽ ഏതാനും നാളുകൾക്ക് ശേഷം സി.പി.എം പാർട്ടിയും കേരളാ കോൺഗ്രസ് (എം) പാർട്ടിയും ചേർന്ന് ഉണ്ടാക്കിയ അവിശുദ്ധ കൂട്ടുകെട്ടിനെ തുടർന്ന് താമര ചിഹ്നത്തിൽ ജയിച്ചശേഷം കാലുമാറിയ ഒരു ബി.ജെ.പി മെമ്പറെ ഇടതുപക്ഷ മുന്നണിയിൽ ചേർത്ത് അവിഹിത മാർഗ്ഗത്തിലൂടെ കിടങ്ങൂർ പഞ്ചായത്തിൻ്റെ ഭരണം എൽ.ഡി.എഫ് കരസ്ഥമാക്കിയതിനെ തുടർന്ന് കേരളാ കോൺഗ്രസ് മെമ്പർമാർ ബി.ജെ.പിയുമായുള്ള എല്ലാവിധ ബന്ധങ്ങളും പൂർണ്ണമായും അവസാനിപ്പിക്കുകയുമുണ്ടായി.

 ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിക്കുകയും തുടർന്ന് കേരളാ കോൺഗ്രസ്സ് പാർട്ടിയുടെ നയപരിപാടികൾക്ക് വിധേയമായും പാർട്ടി അച്ചടക്കം പാലിച്ചുകൊണ്ടും പ്രവർത്തിക്കുമെന്ന് പാർട്ടി നേതൃത്വത്തെ അറിയിച്ച സാഹചര്യത്തിലാണ് മൂന്ന് മെമ്പർമാരെയും കേരളാ കോൺഗ്രസിൽ തിരിച്ചെടുക്കാൻ തീരുമാനിച്ചതെന്ന് മോൻസ് ജോസഫ് എം.എൽ.എ വ്യക്തമാക്കി . 

കേരളാ കോൺഗ്രസ് കിടങ്ങൂർ മണ്ഡലം പ്രസിഡൻ്റ് ഡോ. മേഴ്സി ജോൺ മൂലക്കാട്ടിൻ്റെ അധ്യക്ഷതയിൽ ചേർന്ന മണ്ഡലം കമ്മിറ്റി യോഗത്തിൽ പഞ്ചായത്ത് മെമ്പർമാരായ തോമസ് മാളിയേക്കൽ ,സിബി സിബി, കുഞ്ഞുമോൾ ടോമി എന്നിവരെ പാർട്ടി മെമ്പർഷിപ്പ് പുതുക്കി നൽകി സ്വീകരിച്ചു. ഇത് സംബന്ധിച്ച് ചേർന്ന നേതൃസമ്മേളനം കേരളാ കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ. മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.

 പാർട്ടി നേതാക്കളായ മാഞ്ഞൂർ മോഹൻകുമാർ , തോമസ് കണ്ണന്തറ, സാബു ഒഴുങ്ങാലി, പി.ടി ജോസ് പാരിപ്പള്ളിൽ, കുഞ്ഞുമോൻ ഒഴുകയിൽ, ദീപു തോമസ് തേക്കുംകാട്ടിൽ , സുനിൽ ഇല്ലിമൂട്ടിൽ, ആൻ്റണി വളർകോട്, രാജേഷ് തിരുമല, ജോബി ചിറങ്ങര, ജോസ്മോൻ മാളിയേക്കൽ , സണ്ണി മ്ലാവിൽ, മുൻപഞ്ചായത്ത് പ്രസിഡൻ്റുമാരായ ത്രേസ്യാമ്മ ചെറിയാൻ , ലിസ്സി ഏബ്രഹാം,പി.ജെ ഏബ്രഹാം,മാത്തുകുട്ടി വാലേപ്പീടിക തുടങ്ങിയവർ പ്രസംഗിച്ചു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments