മുതിർന്ന ആർഎസ്എസ് പ്രവർത്തകനും മുൻ പ്രാന്ത സംഘചാലകായിരുന്ന പിഇബി മേനോൻ അന്തരിച്ചു. പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനമായ ബാലൻ ആൻഡ് കമ്പനിയുടെ മേധാവിയാണ്.
2003 ൽ പ്രാന്തസംഘചാലകായ പി.ഇ.ബി. മേനോൻ. പി. മാധവ്ജിയുടെ സമ്പർക്കത്തിലൂടെ ക്ഷേത്ര സംരക്ഷണസമിതി പ്രവർത്തകനായി. പിന്നീട് ആർഎസ്എസ് ആലുവ ജില്ലാ സംഘചാലക്, എറണാകുളം വിഭാഗ് സംഘചാലക്, സഹപ്രാന്ത സംഘചാലക് എന്നീ ചുമതലകൾ വഹിച്ചിരുന്നു.
ആർഎസ്എസുമായി ബന്ധപ്പെട്ട നിരവധി ട്രസ്റ്റുകളിലൂടെയും സേവാഭാരതിയിലൂ ടെയും ഒട്ടനവധി ബാലികാ, ബാല സദനങ്ങളും മാതൃസദനങ്ങളും വിദ്യാലയങ്ങളുമൊക്കെ തുടങ്ങാൻ മുൻകൈയ്യെടുത്ത കാര്യകർത്താവായി രുന്നു പിഇബി മേനോൻ.
കേരളത്തിലെ വിദ്യാഭാരതി പ്രസ്ഥാനത്തിന്റെ മുതിർന്ന പ്രചാരക് സ്ഥാപകനും ദക്ഷിണ ക്ഷേത്ര മുൻ ഓർഗനൈസിംഗ് സെക്രട്ടറിയുമായ പരേതനായ എ.വി. ഭാസ്‌കർജിയുടെ ആത്മീയ ശിഷ്യനാണ് അദ്ദേഹം.
0 Comments