കെ.എസ്.ആർ.ടി.സി. ബസിനുള്ളിൽ യാത്രക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി....സംഭവം കോട്ടയത്ത്


കെ.എസ്.ആർ.ടി.സി ഡിപ്പോയിലെത്തിയ ബസിനുള്ളിൽ യാത്രക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി.മുണ്ടക്കയം ഏന്തയാർ സ്വദേശി ജോസി (68)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കാസർകോട് സുള്ള്യയിൽ നിന്നും കൊട്ടാരക്കരയിലേയ്ക്കു പോകുകയായിരുന്നു ബസ്. ഈ ബസ് കോട്ടയം ഡിപ്പോയിൽ എത്തിയപ്പോഴാണ് ഇദ്ദേഹത്തെ സീറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് മൃതദേഹം ജില്ലാ ജനറൽ ആശുപത്രിയിലേയ്ക്കു മാറ്റി. പ്രാഥമിക നടപടികൾ പൂർത്തിയാക്കി മൃതദേഹം മോർച്ചറിയിലേയ്ക്ക് മാറ്റി.



 















"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments