ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ് മോന്‍ മുണ്ടയ്ക്കല്‍ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച ഏഴ് മിനി മാസ്റ്റ് ലൈറ്റുകളിലൂടെ മൂന്ന് പാലങ്ങള്‍ പ്രകാശപൂരിതമാകുന്നു. പുലിയന്നൂര്‍-വാഴൂര്‍ റോഡില്‍, മുത്തോലി പാലത്തില്‍ രണ്ട് മിനിമാസ്റ്റ് ലൈറ്റുകളും ചേര്‍പ്പുങ്കല്‍-കൊഴുവനാല്‍ റോഡില്‍, ചേര്‍പ്പുങ്കല്‍ പാലത്തില്‍ മൂന്ന് മിനിമാസ്റ്റ് ലൈറ്റുകളും കിടങ്ങൂര്‍-മണര്‍കാട് റോഡില്‍, കിടങ്ങൂര്‍ പാലത്തില്‍ മൂന്ന് മിനിമാസ്റ്റ് ലൈറ്റുകളുമാണ് സ്ഥാപിച്ചത്.
ഈ മൂന്ന് പാലങ്ങളിലും രാത്രികാലങ്ങളില്‍ തെരുവുവിളക്കുകള്‍ ഇല്ലാത്തതുകൊണ്ട് കൂരിരുട്ടായിരുന്നു. ഈ മൂന്ന് പാലങ്ങളിലെയും കൂരിരുട്ട് മാറണമെന്നുള്ള ബഹുജനങ്ങളുടെ പതിറ്റാണ്ടുകളായുള്ള ആഗ്രഹമാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായത്. കിടങ്ങൂരില്‍ നിന്നും കിടങ്ങൂര്‍ ക്ഷേത്രത്തിലേക്ക് എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും നിരവധി ആളുകള്‍ ക്ഷേത്ര ദര്‍ശനത്തിനായി നടന്നു വരുന്നതും, കൂടാതെ അനേകം കാല്‍നടയാത്രക്കാരുടെയും ആശ്രയമാണ് കിടങ്ങൂര്‍ പാലം.
ചേര്‍പ്പുങ്കല്‍ പള്ളിയിലേക്കും അനുബന്ധ സ്ഥാപനങ്ങളിലേക്കും മെഡിസിറ്റി പോലുള്ള സ്ഥാപനങ്ങളിലേക്കും നൂറുകണക്കിന് ആളുകള്‍ അനുദിനം ഉപയോഗിക്കുന്നതാണ് ചേര്‍പ്പുങ്കല്‍ പാലം. ബില്യന്റ് സ്റ്റഡി സെന്ററിന് സമീപമുള്ള മുത്തോലി പാലവും നൂറുകണക്കിന് ആളുകള്‍ എല്ലാ ദിവസവും ഉപയോഗിക്കുന്നതാണ്. ഈ മൂന്ന് പാലങ്ങളും പ്രകാശപൂരിതമാകുന്നു.
ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് മുത്തോലി, കൊഴുവനാല്‍, കിടങ്ങൂര്‍ ഗ്രാമപഞ്ചായത്തുകള്‍ മുഖേനയാണ് മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്ന പദ്ധതി നടപ്പിലാക്കിയത്. കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് ഇ.എം. ബിനു, മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത്ത് ജി. മീനാഭവന്‍, കൊഴുവനാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ബിജു എന്നിവര്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.




0 Comments