കിടങ്ങൂരില്‍ മിനിമാസ് ലൈറ്റുകളില്‍ നിരീക്ഷണ ക്യാമറ സ്ഥാപിക്കുന്നു.
കിടങ്ങൂര്‍ ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ് മോന്‍ മുണ്ടയ്ക്കല്‍ അനുവദിച്ച ഫണ്ട് ഉപയോഗിച്ച്, കിടങ്ങൂര്‍ പഞ്ചായത്തിലെ 11 സ്ഥലങ്ങളില്‍ ജില്ലാ പഞ്ചായത്ത് സ്ഥാപിച്ചിട്ടുള്ള മിനിമാസ്റ്റ് ലൈറ്റുകളില്‍ നിരീക്ഷണ ക്യാമറ സ്ഥാപിക്കുന്നു. ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ ഹൈവേയില്‍ കുമ്മണ്ണൂര്‍ മന്ദിരം ജംഗ്ഷന്‍, കിടങ്ങൂര്‍ പോലീസ് സ്റ്റേഷന്‍ ജംഗ്ഷന്‍, ചേര്‍പ്പുങ്കല്‍-ചെമ്പളാവ് റോഡില്‍ ചേര്‍പ്പുങ്കല്‍ പള്ളി ജംഗ്ഷന്‍, കുമ്മണ്ണൂര്‍-മറ്റക്കര റോഡില്‍ ചെമ്പിളാവ് ക്ഷേത്ര ജംഗ്ഷന്‍,
ചെമ്പിളാവ്-കിടങ്ങൂര്‍ ക്ഷേത്രം റോഡില്‍ കിടങ്ങൂര്‍ ക്ഷേത്രം കിഴക്കേനട, കിടങ്ങൂര്‍-മണര്‍കാട് റോഡില്‍ കിടങ്ങൂര്‍ പാലം, കിടങ്ങൂര്‍-കിഴക്കേ കൂടല്ലൂര്‍ റോഡില്‍ പിറയാര്‍ ക്ഷേത്ര ജംഗ്ഷന്‍, കിടങ്ങൂര്‍-കിഴക്കേ കൂടല്ലൂര്‍-കടപ്പൂര്‍ റോഡില്‍ കൂടല്ലൂര്‍ പള്ളി ജംഗ്ഷന്‍, കൂടല്ലൂര്‍ സാമൂഹ്യ ആരോഗ്യകേന്ദ്രം എന്നീ സ്ഥലങ്ങളിലാണ് മിനിമാസ്സ്് ലൈറ്റുകളില്‍ നിരീക്ഷണ ക്യാമറ സ്ഥാപിക്കുന്നത്.
കിടങ്ങൂര്‍ പഞ്ചായത്തിലെ എല്ലാ പ്രധാനപ്പെട്ട റോഡുകളും ബന്ധിപ്പിച്ചാണ് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്ന പദ്ധതി നടപ്പിലാക്കുന്നത്. ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതി കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് മുഖേനയാണ് നിര്‍വഹണം നടത്തുന്നത്. നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്ന പദ്ധതികള്‍ ഒരാഴ്ചക്കുള്ളില്‍ പൂര്‍ത്തീകരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കലും കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് ഇ.എം. ബിനുവും അറിയിച്ചു.
മിനിമാസ് ലൈറ്റുകളില്‍ നിരീക്ഷണ ക്യാമറ സ്ഥാപിക്കുന്ന പദ്ധതി ജില്ലയില്‍ ആദ്യമായാണ് നടപ്പിലാക്കുന്നത് എന്ന് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ അറിയിച്ചു. വാഹന അപകടങ്ങള്‍, വേസ്റ്റുകള്‍ വലിച്ചെറിയല്‍, മറ്റ് സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഇവ തടയുന്നതിനും ഇതിലെ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ നിയമത്തിന്റെ മുന്‍പില്‍ കൊണ്ടുവരുന്നതിനും വേണ്ടിയാണ് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നത്.





0 Comments