എസ്എംവൈഎം ഫൊറോന നേതൃസംഗമം നടത്തി
പാലാ രൂപത യുവജനപ്രസ്ഥാനം എസ്എംവൈഎം - കെസിവൈഎം പാലാ രൂപതയുടെ രണ്ടാംഘട്ട ഫൊറോന നേതൃസംഗമം നടത്തപ്പെട്ടു. പാലാ ശാലോം പാസ്റ്ററൽ സെൻ്ററിൽ നടന്ന സംഗമം എസ്എംവൈഎം പാലാ രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി ഉദ്ഘാടനം ചെയ്തു.
സംഘടനയുടെ ഫൊറോന തല നേതാക്കന്മാർ പങ്കെടുത്ത യോഗത്തിൽ യൂണിറ്റ് തിരഞ്ഞെടുപ്പ്, വിലയിരുത്തൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട് നിർണായകമായ ചർച്ചകൾ നടത്തപ്പെടുകയും, തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്തു.
രൂപത പ്രസിഡൻ്റ് അൻവിൻ സോണി ഓടച്ചുവട്ടിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി റോബിൻ ടി ജോസ് താന്നിമല, ജോയിൻ്റ് ഡയറക്ടർ സി. നവീന സിഎംസി , വൈസ് പ്രസിഡൻ്റ് ജോസഫ് വടക്കേൽ, ബിൽന സിബി എന്നിവർ പ്രസംഗിച്ചു.
0 Comments