ഝാര്‍ഖണ്ഡില്‍ പൊലീസുകാരെ കൊന്ന നക്‌സലൈറ്റ് മൂന്നാറില്‍ അറസ്റ്റിൽ


 ഝാര്‍ഖണ്ഡില്‍ പൊലീസുകാരെ കൊന്നശേഷം മൂന്നാറില്‍ ഒളിവില്‍ കഴിഞ്ഞ നക്‌സലൈറ്റ് എന്‍ഐഎ പിടിയില്‍. അതിഥി തൊഴിലാളിയായി ഒളിവില്‍ കഴിഞ്ഞ സഹന്‍ ടുടിയാണ് ഗൂഡാര്‍വിള എസ്റ്റേറ്റില്‍ നിന്ന് പിടിയിലായത്. 

 2021 ല്‍ ഐഇഡി ബോംബുകള്‍ ഉപയോഗിച്ച് മൂന്ന് പൊലീസുകാരെയാണ് നക്‌സലൈറ്റുകള്‍ കൊലപ്പെടുത്തിയത്. പൊലീസും സിആര്‍പിഎഫും സംയുക്തമായി നക്‌സലുകള്‍ക്കും മാവോയിസ്റ്റുകള്‍ക്കും വേണ്ടി വനമേഖലയില്‍ അടക്കം തിരച്ചില്‍ നടത്തുന്നതിനിടെയാണ് ബോംബ് ആക്രമണം ഉണ്ടായത്. 

ഇതിന് പിന്നാലെ കേസുമായി ബന്ധപ്പെട്ട് നിരവധിപ്പേരാണ് പിടിയിലായത്. എന്നാല്‍ സഹന്‍ അടക്കം ചില നക്‌സലുകള്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. 

ഒന്നര വര്‍ഷം മുന്‍പാണ് സഹന്‍ ഗൂഡാര്‍വിള എസ്റ്റേറ്റില്‍ എത്തിയത്. തോട്ടം തൊഴിലാളി എന്ന വ്യാജേന ജോലി ചെയ്ത് വരികയായിരുന്നു. അന്വേഷണത്തിനിടെ സഹന്‍ മൂന്നാറില്‍ ഉണ്ടെന്ന് എന്‍ഐഎയ്ക്ക് വിവരം ലഭിച്ചു. 

തുടര്‍ന്ന് മാസങ്ങളോളം നിരീക്ഷിച്ച ശേഷമാണ് ഇന്നലെ സഹനെ പിടികൂടുന്നത്. മൂന്നാര്‍ ദേവികുളം പൊലീസിന്റെ സഹായത്തോടെയാണ് സഹനെ പിടികൂടിയത്.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments