പൊലീസ് വാഹനമിടിച്ച് കോണ്‍ഗ്രസ് നേതാക്കൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു

 


കോണ്‍ഗ്രസ് നേതാക്കളായ എം ലിജു, അബിന്‍ വര്‍ക്കി എന്നിവര്‍ സഞ്ചരിച്ച കാര്‍ അടക്കം മൂന്ന് വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു. കൊല്ലം കൊട്ടാരക്കര വയക്കലില്‍വെച്ചായിരുന്നു അപകടം. പൊലീസിൻ്റെ ഇന്റര്‍സെപ്റ്റര്‍ വാഹനം ഇവരുടേതടക്കമുള്ള വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നു. 

വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചെങ്കിലും കോണ്‍ഗ്രസ് നേതാക്കൾക്ക് പരിക്കില്ല. അതേസമയം കോട്ടയം സ്വദേശികളായ കാര്‍ യാത്രികര്‍ക്കും രണ്ട് പൊലീസുകാര്‍ക്കും പരിക്കേറ്റു. ഇവരെ കൊട്ടാരക്കര വിജയ ആശുപത്രിയിലും പരിക്കേറ്റ പൊലീസുകാരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും അഡ്മിറ്റ് ചെയ്തു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. 














"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments