കെ.സി.വൈ.എൽ. അതിരൂപത ലീഡർഷിപ്പ് ക്യാമ്പ് മാർ ജോസഫ് പണ്ടാരശ്ശേരിയിൽ ഉദ്‌ഘാടനം ചെയ്തു
കോട്ടയം അതിരൂപതയുടെ യുവജന സംഘടനയായ ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന്റെ 2024-25 പ്രവർത്തന വർഷത്തെ രണ്ടാമത് ലീഡർഷിപ്പ് ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം ഒക്ടോബർ മാസം 18-ാം തീയതി കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ ചൈതന്യ പാസ്റ്ററൽ സെൻറിൽ വച്ച് നിർവഹിച്ചു.
അതിരൂപത പ്രസിഡന്റ് ജോണീസ് പി സ്റ്റീഫൻ പാണ്ടിയാംകുന്നേൽ സമ്മേളനത്തിന് അധ്യക്ഷത വഹിക്കുകയും KCYL അതിരൂപത ചാപ്ലെയിൻ ഫാ. മാത്തുക്കുട്ടി കുളക്കാട്ടുകുടിയിൽ യോഗത്തിന് ആമുഖ സന്ദേശം നൽകുകയും ചെയ്തു.
ചൈതന്യ പാസ്റ്ററൽ സെന്റർ ഡയറക്ടർ ഫാ. സുനിൽ പെരുമാനൂർ മുഖ്യപ്രഭാഷണം നടത്തുകയും KCWA അതിരൂപത സെക്രട്ടറി സിൽജി സജി സമ്മേളനത്തിൽ ആശംസ അർപ്പിക്കുകയും ചെയ്തു.
അതിരൂപതാ സമിതി അംഗങ്ങളായ സെക്രട്ടറി ചാക്കോ ഷിബു, ഡയറക്ടർ ഷെല്ലി ആലപ്പാട്ട്, ജോയിന്റ് ഡയറക്ടർ സ്റ്റെഫി പുതിയകുന്നേൽ, അഡ്വൈസർ സി. ലേഖ SJC, ഭാരവാഹികളായ നിതിൻ ജോസ്, അലൻ ബിജു, ആൽബിൻ ബിജു ബെറ്റി തോമസ്, ജാക്ക്സൺ സ്റ്റീഫൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
0 Comments