പാലായിൽ തെരുവ് സംഘടനങ്ങളിലൂടെ ജനങ്ങളെ ബന്ദികളാക്കരുതെന്നു ചന്ദ്രമോഹൻ.
നിയമം കൈയിലെടുത്തു കേരളത്തിലും കേന്ദ്രത്തിലും ഭരണത്തിലുള്ള ആളുകൾ അതിൽ വിശ്വാസമില്ലെന്ന തരത്തിൽ പെരുമാറി രണ്ടു ദിവസമായി പാലായിലെ സുരക്ഷിത ജീവിതം ഇല്ലാതാകുന്നത് പ്രതിഷേധാർഹമെന്നു കോട്ടയം ഡിസിസി സീനിയർ വൈസ് പ്രസിഡണ്ട് എ കെ ചന്ദ്രമോഹൻ പ്രസ്താവിച്ചു.
കൊട്ടാരമറ്റം സ്റ്റാന്റിൽ പോലീസ് സാന്നിധ്യത്തിൽ ജീവനക്കാരെ സിപിഎം ആക്രമിച്ചത് ഗുരുതരമാണ്. വിദ്യാർത്ഥികളുടെ സൗജന്യം കൊമ്പൻസെറ്റ് ചെയ്യാൻ ടാക്സ് പിരിക്കുന്ന സർക്കാരിന് ബാധ്യതയുള്ളതാണ്.
കുട്ടികൾക്ക് മാന്യമായ പെരുമാറ്റവും അവകാശവും ബെസുകളിൽ ഉണ്ടെന്നു ട്രാൻസ്‌പോർട്ടത്തോറിറ്റി ഉറപ്പു വരുത്തണം. രണ്ടു ദിവസമായി പൗര ജനങ്ങൾ കച്ചവടക്കാർ വിദ്യാർഥികൾ എല്ലാവരും പാലായിൽ ബന്തികളായിരിക്കുന്നു.
പാലായിലെ രാഷ്ട്രീയ പെന്റുലം സിപിഎം ബിജെപി കൈയിലാക്കുന്നത് ഗുരുതരമാണ് കോൺഗ്രസ് ന് ഇത് നോക്കിനിൽക്കാനാവില്ലെന്നു ചന്ദ്രമോഹൻ പറഞ്ഞു.
0 Comments