നായർസമുദായത്തിന്റെ കരുത്ത് കാട്ടി മോനിപ്പള്ളി മേഖലാ നായർസമ്മേളനം
നായർസമുദായാംഗങ്ങളുടെ സംഘശക്തി വിളിച്ചോതി മോനിപ്പള്ളി നായർ മേഖലാസമ്മേളനം. മീനച്ചിൽ താലൂക്ക് എൻഎസ്എസ് യൂണിയന്റെ കീഴിലുള്ള അഞ്ചുമേഖലകളിൽ നാലാമാത്തെ മേഖലാസമ്മേളനമായിരിന്നു മോനിപ്പള്ളിയിൽ നടന്നത്. മോനിപ്പള്ളി മേഖലയിലെ 20 കരയോഗങ്ങളിൽ നിന്നുള്ള സമുദായാംഗങ്ങളാണ് സമ്മേളനത്തിനെത്തിയത്. മോനിപ്പള്ളി ഭഗവതിക്ഷേത്രജംഗ്ഷനിൽ നിന്നും വർണ്ണശബളമായ ഘോഷയാത്രയോടെയായിരുന്നു സമ്മേളനം ആരംഭിച്ചത്. മോനിപ്പള്ളി കവലയിലെത്തിയതോടെ യൂണിയൻ ചെയർമാൻ മനോജ്.ബി.നായരുടെ നേതൃത്വത്തിൽ വിശിഷ്ടാതിഥികളെ ഷാളണിയിച്ച് സ്വീകരിച്ചു.
സമുദായാചാര്യൻ പകർന്നു നൽകിയ ആശയങ്ങളും ആദർശങ്ങളും പാലിച്ച് സമുദായപ്രവർത്തനം നടത്തുന്നതിലൂടെ സമൂഹത്തിന്റെ ഉന്നമനത്തിന് സമുദായസംഘടനാപ്രവർത്തനത്തിലൂടെ സാധിക്കുമെന്ന് മേഖലാസമ്മേളനം ഉദ്ഘാടനം ചെയ്ത എൻഎസ്എസ് നായകസഭാംഗവും ലീഗൽസെക്രട്ടറിയുമായ അഡ്വ.വി.വിജുലാൽ പറഞ്ഞു.
സമുദായത്തിനും നേതൃത്വത്തിനും വിമർശനം നടത്തുന്നവർ രാഷ്ട്രീയക്കാരാണെന്നും ഇത്തരം ദുഷ്ടലാക്കുകാരെ സമുദായാംഗങ്ങൾ തിരിച്ചറിയണമെന്നും, രാഷ്ട്രീയ താല്പര്യവും സമുദായ താല്പര്യവും ഒരുകാലത്തും ചേർന്നു പോകില്ലെന്നും സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തിയ അമ്പലപ്പുഴ താലൂക്ക് എൻഎസ്എസ് യൂണിയൻ പ്രസിഡന്റ് ഡോ.ഡി.ഗംഗാദത്തൻനായർ പറഞ്ഞു.
മീനച്ചിൽ താലൂക്ക് എൻഎസ്എസ് യൂണിയൻ ചെയർമാൻ മനോജ്.ബി.നായർ അധ്യക്ഷത വഹിച്ചു. നവതിയിലേയ്ക്ക് കടക്കുന്ന മീനച്ചിൽ യൂണിയന്റെ പ്രവർത്തനങ്ങൾക്ക് ശക്തിപകരാൻ എല്ലാവരും ഒന്നിച്ചുനിൽക്കണമെന്ന് അദ്ദേഹം സമുദായാംഗങ്ങളെ ആഹ്വനം ചെയ്തു.
വനിതായൂണിയൻ പ്രസിഡന്റ് സിന്ധു.ബി.നായർ, 273-ാം നമ്പർ മോനിപ്പള്ളി കരയോഗം പ്രസിഡന്റ് ഇ.ജി.ശശിധരൻനായർ, യൂണിയൻസെക്രട്ടറി എം.എസ്.രതീഷ്‌കുമാർ, യൂണിയൻ ഭരണസമിതിയംഗം രാജേഷ്.വി.മറ്റപ്പള്ളിൽ, എന്നിവർ സംസാരിച്ചു. യൂണിയൻ ഭരണസമിതിയംഗങ്ങളായ കെ.എൻ.ശ്രീകുമാർ, ജി.ജയകുമാർ, എം.പി.വിശ്വനാഥൻനായർ, വനിതായൂണിയൻ ഭരണസമിതിയംഗങ്ങളായ ജഗദമ്മശശിധരൻ, രേഖപ്രദീപ്, മായാസുദർശനൻ,ബീനവിശ്വനാഥൻ, തുടങ്ങിയവർ പങ്കെടുത്തു.





0 Comments