സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ സംരക്ഷണത്തിന് കേരളം നൽകുന്ന സംഭാവന മഹത്തരം : ജോസ് കെ മാണി എം.പി.




സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ സംരക്ഷണത്തിന് കേരളം നൽകുന്ന സംഭാവന മഹത്തരം : ജോസ് കെ മാണി എം.പി.

 സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ സംരക്ഷണത്തിന് കേരളം നൽകുന്ന സംഭാവന മഹത്തരമാണെന്ന് ജോസ് കെ മാണി എം.പി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് ഭരണങ്ങാനത്ത്ആദ്യ വനിത ഫിറ്റ്നസ് സെൻറർ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.


തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികളിൽ കാലോചിതമായ മാറ്റങ്ങളാണ്അടുത്തകാലത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നും എം.പി പറഞ്ഞു. 900 സ്ക്വയർ ഫീറ്റിൽ പത്തുലക്ഷം രൂപ ഉപയോഗിച്ചാണ് ഫിറ്റ്നസ് സെൻറർ നിർമ്മിച്ചിരിക്കുന്നത്.12 ഉപകരണങ്ങളാണ് ഫിറ്റ്നസ് സെൻററിൽ സ്ഥാപിച്ചിരിക്കുന്നത്. കുടുംബശ്രീ സി.ഡി.എസ്.നാണ് പരിപാലന ചുമതല നൽകിയിരിക്കുന്നത്. പഞ്ചായത്ത് പ്രസിഡൻറ് ബീന ടോമിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ജോസ് കെ മാണി മാണി എം.പി. ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആനന്ദ്ചെറുവള്ളി , ജോസ് ചെമ്പകശ്ശേരി, പഞ്ചായത്ത് അംഗങ്ങളായ സോബി സേവിയർ , അനുമോൾ മാത്യു, ലിൻസി സണ്ണി, ജോസുകുട്ടി അമ്പലമറ്റം, സുധാ ഷാജി, ബിജു എൻ. എം , വിനോദ് ചെറിയാൻ, രാഹുൽ ജി കൃഷ്ണൻ, സെക്രട്ടറി സെക്രട്ടറിറീന വർഗീസ്, സി.ഡി.എസ് ചെയർപേഴ്സൺ സിന്ധു പ്രദീപ് തുടങ്ങിയവ പ്രസംഗിച്ചു. ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തിപൂവരണിയിൽ ഓപ്പൺ ജിമ്മും കുടക്കച്ചിറയിൽ ഓപ്പൺ സ്റ്റേഡിയവും വിളക്കുംമരുതിൽ ഇൻഡോർ ഷട്ടിൽ ബാഡ്മിൻറൺ കോർട്ടും നിർമ്മിച്ചിട്ടുണ്ടെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ളാക്കൽ പറഞ്ഞു.


 











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments