വിളക്കിത്തലനായർ സമാജം സംസ്ഥാന സമ്മേളനം പാലായിൽ തുടങ്ങി.. നാളെ സമാപിക്കും


  വിളക്കിത്തല നായർ സമാജം 71-ാം സംസ്ഥാന വാർഷിക സമ്മേളനം മുനിസിപ്പൽ ടൗൺഹാളിൽ തുടങ്ങി. കടപ്പാട്ടൂർ ക്ഷേത്രപരിസരത്തു നിന്നും ആരംഭിച്ച പ്രകടനം ടൗൺഹാളിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. സമാജം ഉന്നയിക്കുന്ന ആവശ്യങ്ങൾ തികച്ചും ന്യായമാണെന്നും സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിന് സമാജം നേതാക്കൾക്ക് മുഖ്യമന്ത്രിയുമായി കൂടികാഴ്ചക്ക് അവസരമൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. 


സമാജത്തിലെ മുതിർന്ന മുൻ ഭാരവാഹികളെ മന്ത്രി ആദരിച്ചു. പ്രസിഡന്റ് അഡ്വ. കെ.ആർ.സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി കെ.എസ്.രമേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. ജോസ് കെ. മാണി എം.പി. പ്രൊഫഷണൽ കോഴ്സുകളിൽ മികവ് നേടിയവരെ ആദരിച്ചു. മാത്യു ടി.തോമസ് എം.എൽ.എ. കലാ കായികപ്രതിഭ പുരസ്കാരം നൽകി. 


ഫ്രാൻസീസ് ജോർജ് എം.പി,തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, മാണി സി. കാപ്പൻ എം.എൽ.എ, മുനിസിപ്പൽ ചെയർപേഴ്സൺ തോമസ് പീറ്റർ, സമാജം ജനറൽ സെക്രട്ടറി പി.കെ.രാധാകൃഷ്ണൻ, ഭാരവാഹികളായ വി.ജി. മണിലാൽ, കെ.കെ. അനിൽകുമാർ, എസ്.മോഹനൻ, ബാബു കുക്കാലാ, എൻ.സദാശിവൻ, സാവിത്രി സുരേന്ദ്രൻ, സജീവ് സത്യൻ, വത്സല ടീച്ചർ, എം.എൻ. മോഹനൻ, സായി സുരേഷ് എന്നിവർ പ്രസംഗിച്ചു.


 കടപ്പാട്ടൂർ നിന്നും ആരംഭിച്ച റാലിക്ക് അഡ്വ.ടി.എം ബാബു, കെ.ജി.സജീവ്, രവീന്ദ്രനാഥ് നെല്ലിമുകൾ,ഉഷാ വിജയൻ, വിശാഖ് ചന്ദ്രൻ, സി.ബി.സന്തോഷ്, കെ.എ. ചന്ദ്രൻ, പി.ബി. സിജു, കെ.ആർ. സാബുജി, ടി.എൻ. ശങ്കരൻ, സുജ ബാബു എന്നിവർ നേതൃത്വം നൽകി. ഇന്ന് രാവിലെ 10 ന് പ്രതിനിധി സമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. സമാജം പ്രസിഡന്റ് അധ്യക്ഷത വഹിക്കും. സി.കെ. ആശ എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തും. 2 ന് ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments