തൊഴിലവസരങ്ങളും വരുമാന വർദ്ധനവും ഉറപ്പുവരുത്തും: ഫാ. തോമസ് കിഴക്കേൽ.
അന്തസ്സുറ്റൊരു ജീവിതം ആഗ്രഹിക്കുന്നവരേവർക്കും തൊഴിലവസരങ്ങളും വരുമാനവർദ്ധനവും ഉറപ്പുവരുത്തുമെന്ന് പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. തോമസ് കിഴക്കേൽ അഭിപ്രായപ്പെട്ടു. പി. എസ്.ഡബ്ലിയുഎസ് ൻ്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സ്വാശ്രയസംഘങ്ങളുടയും കർഷക ദള ഫെഡറേഷനുകളുടയും ഭാരവാഹികൾക്കായി സംഘടിപ്പിച്ച നേതൃത്വ ശില്പശാല ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു രൂപതയുടെ ഫാർമേഴ്സ് മൂവ്മെൻ്റ് കോർഡിനേറ്റർ കൂടിയായ ഫാ. കിഴക്കേൽ.
പാലാഅഗ്രിമ ഹാളിൽ നടന്ന സമ്മേളനത്തിൽ അസിസ്റ്റൻ്റ് ഡയറക്ടർ ഫാ. ഫ്രാൻസീസ് ഇടത്തിനാൽ അദ്ധ്യക്ഷത വഹിച്ചു. സോണൽ ഡയറക്ടർ ഫാ. ഐസക് പെരിങ്ങാമല,സോൺ കോർഡിനേറ്റർമാരായ സൗമ്യാ ജയിംസ്, ആലീസ് ജോർജ് എന്നിവർ പ്രസംഗിച്ചു. ട്രെയിനേഴ്സ് ട്രെയിനിമാരായ ഡോ അലക്സ് കാവുകാട്ട്, സിബി മാത്യു കണിയാംപടി തുടങ്ങിയവർ ക്ലാസ്സ് നയിച്ചു.
ജിജി സിൻ്റോ , റീജ ടോം, ടോണി സണ്ണി, ഷിൽ ജോ തോമസ്, ടോണി ജോസഫ്, ജോസ് ജോസഫ്, ജയ്മോൻ പുത്തൻപുരയ്ക്കൽ, ജോസ്.സി.സി, ഡെയ്സമ്മ സെബാസ്റ്റ്യൻ, എൽസമ്മ ജോസ് തുടങ്ങിയവർ നേതൃത്വം കൊടുത്തു.
പാലാ റീജിയണിൻ്റെ ഭാഗമായ ചേർപ്പുങ്കൽ, കൊഴുവനാൽ, ഭരണങ്ങാനം, പ്രവിത്താനം, കടനാട്, രാമപുരം, പാലാ കത്തീഡ്രൽ ഫൊറോനകളിൽ നിന്നുള്ള സംഘാംഗങ്ങളാണ് പരിപാടിയിൽ പങ്കെടുത്തത്.
0 Comments