കെ.സി.വൈ.എൽ. അതിരൂപത ലീഡർഷിപ്പ് ക്യാമ്പ് സമാപിച്ചു

 

കെ.സി.വൈ.എൽ. അതിരൂപത ലീഡർഷിപ്പ് ക്യാമ്പ് സമാപിച്ചു 

കോട്ടയം അതിരൂപതയുടെ യുവജന സംഘടനയായ ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന്റെ 2024-25 വർഷത്തെ രണ്ടാമത് ലീഡർഷിപ്പ് ക്യാമ്പ് സമാപിച്ചു. കോട്ടയം അതിരൂപത സഹായ മെത്രാൻ അഭി. ഗിവർഗീസ് മാർ അപ്രേം തെള്ളകം ചൈതന്യ പാസ്റ്ററൽ സെൻ്ററിൽ വച്ച് നടന്ന സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. 

അതിരൂപത വൈസ് പ്രസിഡന്റ്  നിതിൻ ജോസ് സമ്മേളനത്തിന് അധ്യക്ഷത വഹിക്കുകയും കോട്ടയം എം.പി ഫ്രാൻസിസ് ജോർജ് മുഖ്യപ്രഭാഷണവും നടത്തി. സിസ്റ്റർ അഡ്വൈസർ സി. ലേഖ SJC ആമുഖ സന്ദേശം നൽകിയ യോഗത്തിന് KCC അതിരൂപത സെക്രട്ടറി ബേബി മുളവേലിപ്പുറവും കെ.സി.വൈ.എൽ  അതിരൂപത ഡയറക്‌ടർ ഷെല്ലി ആലപ്പാട്ടും ആശംസകൾ അറിയിച്ചു സംസാരിച്ചു. 

സെക്രട്ടറി ചാക്കോ ഷിബു സ്വാഗതവും,  ജോയിന്റ് സെക്രട്ടറി ബെറ്റി തോമസ് യോഗത്തിന് കൃതഞതയും അറിയിച്ചു.

അതിരൂപത പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ, ചാപ്ലയിൻ ഫാ മാത്തുകുട്ടി കുളക്കാട്ടുകുടിയിൽ, ജോയിന്റ് ഡയറക്ടർ സ്റ്റെഫി തോമസ്, ഭാരവാഹികളായ, ജാക്സൺ സ്റ്റീഫൻ,അലൻ ബിജു, ആൽബിൻ ബിജു എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

ഒക്ടോബർ 18 വൈകുന്നേരം രെജിസ്ട്രേഷനോട് കൂടി ആരംഭിച്ച ക്യാമ്പിൽ വിവിധ ഇടവകകളിൽ നിന്നായി 78 യുവാക്കൾ പങ്കെടുത്തു. ക്യാമ്പിൽ ബെസ്റ്റ് ക്യാമ്പറായി  തെള്ളിത്തോട് ഇടവകാംഗം നിതിൻ ലൂക്കോസ്  നന്ദിക്കുന്നേൽ , പിറവം ഇടവകാംഗമായ സോനാ അന്ന സജി എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments