കൃഷിയുടെ കിരീടം ചൂടി പൊന്നു വിളയിച്ച് രാമപുരം എസ്. എച്ച് എൽ പി . സ്കൂൾ .

കൃഷിയുടെ കിരീടം ചൂടി പൊന്നു വിളയിച്ച് രാമപുരം എസ്. എച്ച് എൽ പി . സ്കൂൾ .

ഒന്നും രണ്ടുമല്ല 58 ഇനം കൃഷികളാണ് എസ്.എച്ച് .എൽ. പി സ്കൂളിൻ്റെ അങ്കണത്തിൽ കൃഷി ചെയ്യുന്നത്.വിളവെടുപ്പിന് പാകമായ പയറും പാവലും തക്കാളിയും വെണ്ടക്കായും കോവയ്ക്കയും എന്തിന് നെല്ല്, കപ്പ, ചോളം, ഇഞ്ചി, മഞ്ഞൾ തുടങ്ങി അറുപതിനോടടുത്ത് കൃഷികളുമാണ്  സ്കൂൾ അങ്കണത്തിൽ വിളയുന്നത് .

കുട്ടികൾക്ക് വിഷരഹിതമായ ഭക്ഷണം  നൽകുക എന്ന ഉദ്ദേശ്യത്തിൽ ആരംഭിച്ച കൃഷി കഴിഞ്ഞവർഷത്തേക്കാൾ മികച്ചതാക്കുവാൻ ഇത്തവണ പി.റ്റി.എ  അംഗങ്ങളും ടീച്ചേഴ്സും  പരിശ്രമിച്ചപ്പോൾ നൂറുമേനി വിളവാണ് ലഭിച്ചത്.ഇതിനെക്കുറിച്ച് കേട്ടറിഞ്ഞ മാണി സി. കാപ്പൻ എം.എൽ.എ സ്കൂൾ സന്ദർശിക്കുകയും വിളവെടുപ്പ് നടത്തുകയും ചെയ്തു.കുട്ടികൾക്ക് മധുരം നൽകിയാണ് എം.എൽ.എ സന്തോഷം പങ്കിട്ടത്.  

തുടർന്ന് കൃഷിത്തോട്ടം സന്ദർശിക്കുകയും  കുട്ടികളോട് കാര്യങ്ങൾ ചോദിച്ചറിയുകയും ചെയ്തു. സ്കൂളിൽ പുതുതായി ആരംഭിച്ച സ്പെല്ലിംഗ് ബീ കോമ്പറ്റീഷന്റെ ഉദ്ഘാടനവും മാണി സി. കാപ്പൻ നിർവഹിച്ചു.ഇത്തവണത്തെ എം.എൽ.എ എക്സലൻസി അവാർഡ് സ്കൂളിന് പ്രഖ്യാപിച്ചാണ് കാപ്പൻ മടങ്ങിയത്.ഇത്തരത്തിൽ കൃഷി ചെയ്യുന്ന ഒരു സ്കൂൾ ഈ നിയോജകമണ്ഡലത്തിൽ ഇല്ല എന്ന് ഉറപ്പിച്ചു പറയുവാനും എം.എൽഎ  മടിച്ചില്ല. 

രാമപുരം പഞ്ചായത്ത് പ്രസിഡൻറ് ലിസമ്മ മത്തച്ചൻ , എ. ഇ. ഒ ജോളിമോൾ ഐസക്, സ്കൂൾ അസിസ്റ്റൻറ് മാനേജർ ഫാ. ജുവാനി കുറുവാച്ചിറ, ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിസാ മാത്യു ,പിടിഎ പ്രസിഡൻറ് ദീപു സുരേന്ദ്രൻ,സി.റ്റി രാജൻ,ഡെൻസിൽ അമ്പാട്ട്, ബിനീഷ് ചാലിൽ , ഹരീഷ് ആർ കൃഷ്ണ ,ജിൻസ് ഗോപിനാഥ്, ജോൺസൺ നെല്ലുവേലിൽ, ബെറ്റ്സി,ജോബി ജോസഫ് ,ജിബിൻ ജിജി, ജോയൽ ,ജീന,മാഗി ,സാനിയ ,ജിനു  തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments