ബസ് ജീവനക്കാരെ മർദ്ദിച്ചവരെ ഉടൻ അറസ്റ്റ് ചെയ്യണം. സി .റ്റി. രാജൻ.
ഭരണത്തിൻറെ മറവിൽ എസ്എഫ്ഐ നടത്തുന്ന ഗുണ്ടായിസം അവസാനിപ്പിക്കണമെന്നും, പാലായിലെ സ്വകാര്യ ജീവനക്കാരെ മർദ്ദിച്ച എസ്എഫ്ഐ ഗുണ്ടകളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി സി.റ്റി .രാജൻ ആവശ്യപ്പെട്ടു .
പാലാ കൊട്ടാരമറ്റം സ്റ്റാൻഡിൽ സ്വകാര്യ ബസ് ജീവനക്കാരെ എസ്എഫ്ഐ പ്രവർത്തകർ പോലീസ് നോക്കി നിൽക്കുകയാണ് മർദ്ദിച്ചത് .സിപിഎമ്മിനെ അനുകൂലിക്കുന്നവർക്ക് എന്തും ആകാമെന്നുള്ള സ്ഥിതിയാണ് ഇന്ന് കേരളത്തിൽ ഉള്ളത് .
സർവ്വ കൊള്ളരുതായ്മകൾക്കും കുടപിടിക്കുന്ന സമീപനമാണ് പോലീസ് സ്വീകരിക്കുന്നത് പോലീസിൻറെ സാന്നിധ്യത്തിൽ നടന്ന ഈ ആക്രമണം ഉയർന്ന പോലീസ് അധികാരികൾ ഇടപെട്ട് അടിയന്തര നടപടി സ്വീകരിക്കണം എന്നും ആവശ്യപ്പെട്ടു.






0 Comments