യുകെ മലയാളി കുഴഞ്ഞു വീണു മരിച്ചു. കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയ്ക്ക് സമീപം ഇടമറുക് വേലംകുന്നേൽ വീട്ടിൽ സനൽ ആന്റണി (41) ആണ് വിടപറഞ്ഞത്. കഴിഞ്ഞ ദിവസം വൈകിട്ട് 6ന് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വീടിനുള്ളിൽ കുഴഞ്ഞു വീഴുകയായിരുന്നു.
ഉടൻ തന്നെ ആംബുലൻസ് സഹായം തേടി പ്രാഥമിക ശുശ്രൂഷകൾ നൽകി ഹെറിഫോർഡ് കൗണ്ടി ഹോസ്പിറ്റലിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം. രണ്ട് വർഷം മുൻപാണ് സനൽ യുകെയിൽ എത്തുന്നത്. ഭാര്യ ജോസ്മിക്ക് ഹെറിഫോർഡിലെ ഫീൽഡ് ഫാം കെയർ ഹോമിൽ ജോലി ലഭിച്ചതിനെ തുടർന്നാണ് സനൽ കുടുംബമായി യുകെയിൽ എത്തിയത്.
0 Comments