നിലത്തെഴുത്ത് കളരിയിൽ മൂന്നുപതിറ്റാണ്ട്.… ആശ അക്ഷരങ്ങളുടെ ‘ആശാട്ടിയമ്മ’…

 

കോട്ടയം  ളാക്കാട്ടൂർ പാറത്തോട്ടുങ്കൽ ആശ ആർ. നായർ കുരുന്നുകളെ അക്ഷരം എഴുതിക്കാൻ തു ടങ്ങിയിട്ട് മൂന്നുപതിറ്റാണ്ട്. ആശയിൽ നിന്നും അക്ഷരങ്ങൾ മനസ്സിലുറപ്പിച്ചത് ആയിരത്തിലേറെ കുരുന്നുകളും. ളാക്കാട്ടൂർ, കൂരോപ്പട, മാതൃമല, മുക്കാലി, ആനിക്കാട്, കോത്തല, പാമ്പാടി, ചേന്നംപളളി എന്നിവിടങ്ങളിലൊക്കെ വീടുകളിൽ എത്തിയാണ് പഠിപ്പിക്കുന്നത്.  ചൊല്ലിക്കൊടുത്തുള്ള നിലത്തെഴുത്താണ് പഠന രീതി. 

മടിയിലിരുത്തി മണലിൽ ‘ഹരിശ്രീ’ കുറിപ്പിച്ച് ‘അ’ മുതൽ തുടങ്ങും. അക്ഷരങ്ങൾ മണലിലെഴുതിക്കും. സ്വരാക്ഷരം, വ്യഞ്ജനാക്ഷരം, ദീർഘാക്ഷരം, കൂട്ടക്ഷരം, ചില്ലക്ഷരം പെരുക്കങ്ങൾ, ഉച്ചാ രണശുദ്ധി ഇവ പഠിപ്പിക്കും: ഹിന്ദി, ഇംഗ്ലീഷ് അക്ഷരങ്ങളും പിന്നാലെ വരും. നാലുമാസം മുതൽ ആറുമാസം കൊണ്ട് പഠനം പൂർത്തിയാക്കും. സ്കൂളുകളിലും അക്ഷരം പഠിപ്പിക്കാൻ പോകാറുണ്ട്.  

ആശ അക്ഷരങ്ങളോട് കൂട്ടുകൂടിയത് ഗുരുവായ അച്ഛൻ പാറത്തോട്ടുങ്കൽ രാമൻ നായരുടെ പ്രേരണയിലാണ്.  കുട്ടിക്കാലം മുതലേ കൂരോപ്പട മാതൃമല ദേവി ക്ഷേത്രത്തിൽ പുരാണ പാരായണത്തിനു പോകുമായിരുന്നു. ഇതിനൊപ്പം ചെറുപ്പത്തിലേതന്നെ അച്ഛൻ അക്ഷരശ്ലോകങ്ങൾ പഠിപ്പിച്ചു. അക്ഷരങ്ങളോട് കൂടുതൽ അടുക്കാൻ സഹായകമായി. 

സ്കൂൾ പഠനത്തിനൊപ്പം തന്നെ 14 – വയസ്സിൽ തന്നെ ആശ കുരുന്നുകളെ അക്ഷരം പഠിപ്പിക്കാൻ തുടങ്ങി, പഠിച്ചിറങ്ങിയവരിൽ വിവിധ മേഖലയിലുള്ളവർ നിരവധിയാണ്. ഇപ്പോൾ അവരുടെ കുട്ടികളെയും പഠിപ്പിക്കുന്നുണ്ട്. അക്ഷരശ്ലോകത്തിന് സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നേടിയ ആശ അക്ഷരശ്ലോകം പരിപാടി ആകാശവാണിയിൽ അവതരിപ്പിക്കുന്നുണ്ട്.  

സംസ്കൃതം പ്രാക് ശാസ്ത്രി പഠിച്ചത് തൃ ശ്ശൂർ പുറനാട്ടുകരയിൽ നിന്നാണ്. എല്ലാ കാര്യത്തിനും പിന്തു ണയുമായി അമ്മ സരോജനിയമ്മയും ഭർത്താവ് അനിൽ കുമാറുമുണ്ട്. ബാലഗോകുലം പാമ്പാടി താലൂക്ക് ഉപാ ദ്ധ്യക്ഷകൂടിയാണ് ആശ. 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments