ശബരിമല സ്വർണ്ണക്കൊള്ള; ഹൈക്കോടതി നടപടികൾ പ്രശംസനീയം : എം.എസ്.ശ്രീരാജ് കൃഷ്ണൻ പോറ്റി


 ശബരിമല സ്വർണ്ണക്കൊള്ളയുടെ അടിവേരുകൾ കണ്ടെത്തുന്നതിനായി ഹൈക്കോടതി കൈക്കൊള്ളുന്ന കർക്കശമായ നിലപാടുകളെ  അഖില തന്ത്രി പ്രചാരക്സഭ ദേശീയ ചെയർമാൻ എം.എസ്.ശ്രീരാജ് കൃഷ്ണൻ പോറ്റി സ്വാഗതം ചെയ്തു. 

 മഹസറിൽ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്താതിരുന്നതിന്റെയും കോടതിയോ സ്പെഷ്യൽ കമ്മീഷണറോ അറിയാതെ സ്വർണ്ണപ്പാളി കടത്തിയതതിന്റെയും ഉത്തരവാദിത്തം ദേവസ്വം ബോർഡിനും ഉദ്യോഗസ്ഥർക്കുമാണെന്ന ഹൈക്കോടതിയുടെ നിലപാട് പ്രശംസനീയമാണ്. 


 ഹൈക്കോടതിയി, സ്പെഷ്യൽ കമ്മീഷണർ എന്നിവരുടെ അറിവോ അനുവാദമോ ഇല്ലാതെ വീണ്ടും രാത്രി കടത്തി ചെന്നൈയിൽ കൊണ്ട് പോയി സ്വർണ്ണം പൂശിയത്‌ എന്തിന്??? കൂടാതെ കൊണ്ടുപോയ ആൾ കള്ളൻ ആണെങ്കിൽ കൊടുത്തുവിട്ടവരും കള്ളന്മാരല്ലേ എന്നതാണ് വ്യക്തമാകുന്നത്.  

 ഇതുമായി ബന്ധപ്പെട്ട ഒരാൾ പോലും രക്ഷപ്പെടരുതെന്നും, പ്രത്യേക അന്വേഷണ സംഘം അത് നിർവഹിക്കുമെന്ന് കരുതുന്നതായും  എം.എസ്.ശ്രീരാജ് കൃഷ്ണൻ പോറ്റി പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു.











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments