വെള്ളാപ്പാട് വനദുര്‍ഗ്ഗ ഭഗവതി ക്ഷേത്രത്തിലെ 2026-ലെ മീനപ്പൂര മഹോത്സവ ആലോചനയോഗം നടന്നു





പാലാ വെള്ളാപ്പാട് വനദുര്‍ഗ്ഗ ഭഗവതി ക്ഷേത്രത്തിലെ 2026 മീനപ്പൂര മഹോത്സവത്തിന്റെ പൊതുയോഗം ഉള്ളനാട് ശ്രീധര്‍മ്മശാസ്താ ക്ഷേത്രം പ്രസിഡന്റ് അജിത്ത് സി. നായര്‍ ഉദ്ഘാടനം ചെയ്തു. 
 
വെള്ളാപ്പാട് ക്ഷേത്രം രക്ഷാധികാരി അഡ്വ. കെ. ആര്‍. ശ്രീനിവാസന്‍ കുന്നുംപുറത്ത് അധ്യക്ഷത വഹിച്ചു. വെള്ളാപ്പാട് തണ്ടളത്ത് തേവര്‍ സേവാ ട്രസ്റ്റ് ചെയര്‍മാന്‍ വി.മുരളീധരന്‍ ഇന്ദിരാഭവന്‍ മുഖ്യാതിഥിയായി. 
 
 
വെള്ളാപ്പാട് ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് സുധീര്‍ കമലാനിവാസ്, വൈസ്.പ്രസിഡന്റ് ബിജു ഇലവുങ്കത്തടത്തില്‍, സെക്രട്ടറി സതീഷ് തെക്കേനെല്ലിയാനിയില്‍ എന്നിവര്‍ പൊതുയോഗത്തിന് നേതൃത്വം നല്‍കി. 

പാലാ നഗരസഭ കൗണ്‍സിലര്‍മാര്‍, മുത്തോലി ഗ്രാമപഞ്ചായത്ത് മെമ്പര്‍, ളാലം, അമ്പലപ്പുറത്ത് കാവ്, കരൂര്‍, പുതിയകാവ് ക്ഷേത്ര ഭാരവാഹികള്‍, വിവിധ സാമുദായിക സംഘടന ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു. യോഗത്തില്‍ അഡ്വ.രാജേഷ് കുന്നുംപുറത്ത് പ്രസിഡന്റായുള്ള തിരുവുത്സവ കമ്മിറ്റി രൂപീകരിച്ചു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments