773 -ാം നമ്പർ പുലിയന്നൂർ എൻ. എസ്. എസ്. കരയോഗത്തിലെ വാർഷിക പൊതുയോഗ ഉദ്ഘാടനവും പുതിയതായി കരയോഗ ഹാളിൽ സ്ഥാപിച്ച എസി(Ac) യുടെ സ്വിച്ച് ഓൺ കർമ്മവും ബഹു മീനച്ചിൽ താലൂക്ക് എൻ. എസ്. എസ്. യൂണിയൻ ചെയർമാൻ മനോജ് ബി നായർ നിർവഹിച്ചു.
കരയോഗം പ്രസിഡൻ്റ് പി എൻ പരമേശ്വരൻ നായർ അദ്ധ്യക്ഷനായ യോഗത്തിൽ യൂണിയൻ ഭരണസമിതി അംഗങ്ങളായ കെ ഒ വിജയ കുമാർ, കെ എൻ ഗോപിനാഥൻ നായർ, യൂണിയൻ ഇൻസ്പെക്ടർ കെ എ അഖിൽ കുമാർ എന്നിവർ സന്നിഹിതരായിരുന്നു. കരയോഗം സെക്രട്ടറി കെ ജി രാജഗോപാലൻ ബഡ്ജറ്റ് അവതരിപ്പിച്ചു.
വി എസ് രാധാകൃഷ്ണൻ വണ്ടാനത്ത് , രവി പുലിയന്നൂർ, കുമാരി അക്ഷയ അനിൽ , കുമാരി ഇഷ കല്യാണി , മാസ്റ്റർ ആഗ്നേ കൃഷ്ണ, എന്നിവരെ യോഗത്തിൽ ആദരിക്കൽ ചടങ്ങും നടന്നു. കെ എസ് തുളസി നാഥൻ നായർ, ഇ എസ് രാധാകൃഷ്ണൻ , വനിത സമാജ പ്രവർത്തകർ , ബാല സമാജ പ്രവർത്തകർ, കരയോഗ അംഗങ്ങൾ എന്നിവർ പങ്കെടുത്തു !





0 Comments