കരൂരിൽ ലൈസന്‍സില്ലാത്ത റബര്‍ ഫാക്ടറി തുറന്ന് പ്രവര്‍ത്തിക്കരുതെന്ന് മാണി സി കാപ്പന്‍ എം എല്‍ എ....... മാണി സി. കാപ്പൻ ഇന്ന് സ്ഥലം സന്ദർശിച്ചു


കരൂരിൽ ലൈസന്‍സില്ലാത്ത റബര്‍ ഫാക്ടറി തുറന്ന് പ്രവര്‍ത്തിക്കരുതെന്ന് മാണി സി കാപ്പന്‍ എം എല്‍ എ....... മാണി സി. കാപ്പൻ ഇന്ന് സ്ഥലം സന്ദർശിച്ചു


പാലാകരൂരില്‍ പ്രവര്‍ത്തിക്കുന്ന മീനച്ചില്‍ റബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള റബര്‍ ഫാക്ടറി യാതൊരു നിയമപരമായ മാനദണ്ഡങ്ങളും പാലിക്കാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും രൂക്ഷമായ പരിസര മലിനീകരണം സൃഷ്ടിക്കുന്ന ഫാക്ടറി ഉടന്‍ അടച്ചുപൂട്ടണമെന്നും മാണി സി കാപ്പന്‍ എം എല്‍ എ ആവശ്യപ്പെട്ടു. 


പ്രദേശവാസികളുടെ പരാതിയെ തുടര്‍ന്ന് ഇന്ന് അദ്ദേഹം ഫാക്ടറി സന്ദര്‍ശിച്ച് ലൈസന്‍സുകളും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയും ഹാജരാക്കാതെ ഫാക്ടറി പ്രവര്‍ത്തിക്കരുതെന്ന് നിര്‍ദേശവും നല്‍കി. പരിസര മലിനീകരണം കാരണം പ്രദേശവാസികള്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് സമരത്തിലാണ്. 


ഫാക്ടറിയില്‍ നിന്നുള്ള മലിനീകരണം കാരണം നൂറുകണക്കിന് കുടുംബങ്ങള്‍ ദുരിതത്തിലാണെന്ന പരാതി നിലനില്‍ക്കെയാണ് ഫാക്ടറി തുറന്നു പ്രവര്‍ത്തിക്കുന്നത് എന്നാണ് ആക്ഷേപം. 

.ഇലക്ഷന്‍ പെരുമാറ്റചട്ടവും ഉദ്യേഗസ്ഥരുടെ തിരക്കും കാരണം നടപടികള്‍ക്ക് കാലതാമസം നേരിടുന്നത് മറയാക്കി ഫാക്ടറി തുറന്നു പ്രവര്‍ത്തിക്കുകയാണെന്ന് ആക്ഷന്‍ കൗണ്‍സില്‍ ആരോപിച്ചു.


സുബന്‍ കെ ഞാവള്ളി, ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായ വിനോദ് കാടന്‍കാവില്‍, ജോസുകുട്ടി ഞാവള്ളില്‍, കുര്യാച്ചന്‍ മഞ്ഞക്കുന്നേല്‍, രമേശ് പോളകുളങ്ങര,സനി തെരുവിന്‍കുന്നേല്‍, ബേബിച്ചന്‍ പുത്തന്‍പുര, ബിനു ഫ്രാന്‍സീസ്, ജോസി പഴയിടം എന്നിവരും എംഎല്‍എ യോടൊപ്പമുണ്ടായിരുന്നു.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments