വീടുകളില്‍ ജൈവകൃഷി, മികച്ച കുട്ടി കര്‍ഷര്‍ക്ക് സ്‌കൂളിന്റെ ആദരം
മറ്റക്കര - മറ്റക്കര സെന്റ് ആന്റണീസ് എല്‍ പി സ്‌ക്കൂളിലെ മികച്ച കുട്ടി കര്‍ഷര്‍ക്ക്് സ്‌ക്കൂളിന്റെ ആദരം. സ്‌ക്കൂള്‍ ഹാളില്‍ നടന്ന അനുമോദന യോഗം പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയി മണിയങ്ങാട്ട് ഉദ്ഘാടനം ചെയ്തു.സ്‌ക്കൂള്‍ ഹെഡ്മാറ്റര്‍ സജി മോന്‍ ജോസഫ് അധ്യക്ഷനായിരുന്നു.എം പി റ്റി എ പ്രസിഡന്റ് അശ്വതി ബാബു സ്വാഗതവും, പി റ്റി എ പ്രസിഡന്റ് ടിസ് ജോസ് നന്ദിയും പറഞ്ഞു. ആശംസകള്‍ നേര്‍ന്നുകൊണ്ട് ബ്ലോക്ക് മെമ്പര്‍ ജോബി ജോമി, ശുചിത്വമിഷന്‍ ബ്ലോക്ക് റിസോഴസ് പേഴ്‌സണ്‍ ഹരികുമാര്‍ മറ്റക്കര, ബി പി കെ പി സീനിയര്‍ ലോക്കല്‍ റിസോഴ്‌സ് പേഴ്‌സണ്‍ ജോയി ജോര്‍ജ്ജ് പോത്തനാമല,നെഴ്‌സറി സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ ഷാര്‍ലറ്റ്,പി റ്റി എ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ടോമിച്ചന്‍,അലക്‌സ് തുടങ്ങിയവര്‍ സംസാരിച്ചു.
മികച്ച കുട്ടിക്കര്‍ഷകരായി തെരഞ്ഞെടുക്കപ്പെട്ട ജോയല്‍ ജോബി കുപ്പുപുഴ, ഹെനന്‍ ജോണ്‍ സജി ഭവന്‍, അനുഗ്രഹ നിഷ് ഉഷസ് ഭവനം,അനിബിന്‍ ബിബിന്‍ പൊട്ടക്കുളം എന്നിവരെയാണ് ബ്ലോക്ക് പ്രസിഡന്റ് പൊന്നാട അണിയിച്ച് അദരിച്ചത്.പാലാ രൂപതാ കോര്‍പറേറ്റ് എഡ്യുക്കേഷണല്‍ ഏജന്‍സിയും,പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയും സംയുക്തമായി കുട്ടികളില്‍ കാര്‍ഷിക അഭിരൂചി വളര്‍ത്തുന്നതിനായി രൂപീകരിച്ച ഞങ്ങളും കൃഷിയിലേയ്ക്ക് എന്ന പദ്ധതിയുടെ ഭാഗമായി മഞ്ഞാമറ്റം എഫ് സി കോണ്‍വെന്റ് കൃഷിയ്ക്കായി വിട്ടുകൊടുത്ത ഒരേക്കറില്‍ ഇവിടുത്തെ സ്‌ക്കൂള്‍ കുട്ടികള്‍ ജൈവകൃഷി ചെയ്തുവരുന്നു.
സ്‌ക്കുള്‍ ഹെഡ്മാസ്റ്റര്‍ സജിമോന്‍ സാറിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന ജൈവ പച്ചക്കറി കൃഷിയില്‍ നിന്നുള്ള പച്ചക്കറികളാണ് കഴിഞ്ഞ മൂന്നു വര്‍ഷമായി ഇവിടുത്തെ കുട്ടികള്‍ ഉച്ച ഭക്ഷണത്തിനായി ഉപയോഗിക്കുന്നത്.സ്‌ക്കുളില്‍ നിന്നും ജൈവകൃഷിയുടെ അദ്യപാഠങ്ങള്‍ പഠിച്ച 168 സ്‌ക്കൂള്‍ കുട്ടികള്‍ സ്വന്തമായി വീടുകളില്‍ ജൈവകൃഷി ചെയ്യുകയും അതില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട മികച്ച കുട്ടി കര്‍ഷകരെയാണ് സ്‌ക്കൂളില്‍ ആദരിച്ചത്.
കുട്ടികള്‍ക്ക് കാര്‍ഷിക വൃത്തിയില്‍ പ്രാവീണ്യം നല്കുന്നതിനും പോഷകസമൃദ്ധമായ ഭക്ഷണം നല്കുന്നതിനുമായി സജിമോന്‍ സാര്‍ മീന്‍,കോഴി,കാട,മുയല്‍ എന്നിവയെയും വളര്‍ത്താന്‍ തുടങ്ങിയിട്ടുണ്ട്.ഇതിന്റെ വളം പച്ചക്കറികള്‍ക്ക് ഉപയോഗിക്കുകയും ചെയ്യുന്നു.ചെടികള്‍ക്ക് വെള്ളം ഒഴിക്കുന്നതും,കാടകള്‍ക്കും,കോഴികള്‍ക്കും തീറ്റ കൊടുക്കുന്നതും,മുട്ട പെറുക്കുന്നതും ഉള്‍പ്പെടെയുള്ള എല്ലാജോലികളും കുട്ടികള്‍ തന്നെയാണ് ചെയതുവരുന്നത്.മറ്റക്കര സെന്റ് ആന്റണീസ് സ്‌ക്കൂള്‍ സംസ്ഥാനത്തിന് തന്നെ മാതൃകയായി മാറിയിരിക്കുകയാണ്.





0 Comments