എലിക്കുളം ഗ്രാമ പഞ്ചായത്ത് മാതൃക പഞ്ചായത്ത് . മാണി.സി. കാപ്പൻ എം.എൽ.എ.
ഭിന്നശേഷി കുരുന്നുകൾക്ക് പഠനത്തിനായി ഭിന്നശേഷി വിദ്യാലയ മൊരുക്കിയ എലിക്കുളം ഗ്രാമ പഞ്ചായത്ത് നാടിനാകെ മാതൃകയാണെന്ന് മാണി സി.കാപ്പൻ എം.എൽ.എ. പറഞ്ഞു
ഉരുളികുന്നം ഉദയാ അംഗനവാടിക്കു സമീപം സ്ഥാപിച്ച ബഡ്സ് സ്കൂൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരവധി കഴിവുകളുള്ള ഭിന്നശേഷി വിദ്യാർത്ഥികളുണ്ട്. അവരുടെ കഴിവുകൾ പുറംലോകം അറിയുവാൻ ഇത്തരം വിദ്യാലയങ്ങൾ ആ വശ്യമാണെന്നും മാണി.സി. കാപ്പൻ പറഞ്ഞു.
എലിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട് അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൂര്യാമോൾ, സ്ഥിരം സമിതി അധ്യക്ഷരായ എസ് ഷാജി,അഖിൽ അപ്പുക്കുട്ടൻ, ഷേർലി അന്ത്യാങ്കുളം,പഞ്ചായത്തംഗങ്ങളായ മാത്യൂസ് പെരുമനങ്ങാട്, ജെയിംസ് ജീരകം,,വാർഡംഗം സിനി ജോയ്
,ആശ മോൾ റോയ്, ദീപ ശ്രീജേഷ്. നിർമ്മല ചന്ദ്രൻ ,യമുന പ്രസാദ് പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പി.പി. പ്രിൻസി ,പകൽ വീട് ഭാരവാഹികളായ വി പി.കൃഷ്ണൻ കുട്ടി,ശശീന്ദ്രൻ നായർ മടുക്കിലിക്കാട്ട് എന്നിവർ സംസാരിച്ചു. മാണി.സി. കാപ്പൻ എം.എൽ എ യുടെ അൻപതു ലക്ഷം രൂപ ഫണ്ടുപയോഗിച്ചായിരുന്നു.ബഡ്സ് സ്കൂൾ നിർമ്മാണം .





0 Comments