കാരുണ്യയുടെ കരുണയിൽ ക്യാൻസർ മരുന്നുകൾ ചുളുവിലയിൽ പാലായിലും....175000 രൂപയുടെ മരുന്ന് വെറും 11892 രൂപയ്ക്ക്
സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പാക്കുന്ന സീറോ പ്രോഫിറ്റ് ക്യാൻസർ മെഡിസിൻ വിതരണം പാലായിലും ലഭ്യമാകുന്നു.പാലാ കെ.എം.മാണി സ്മാരക ഗവ: ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന കാരുണ്യാ ഫാർമസി വഴിയാക്കും തുഛമായ നിരക്കിലുള്ള മരുന്നുകൾ വിതരണം ചെയ്യുക
.ഉയർന്ന വിലയുള്ള 247 ബ്രാൻ്റഡ് ഓങ്കോളജി മരുന്നുകളാണ് ലാഭം എടുക്കാതെ രോഗികൾക്ക് ലഭ്യമാക്കുക. വിപണിയിൽ ഒന്നേമുക്കാൽ ലക്ഷം രൂപ വിലവരുന്ന മരുന്ന് 93 ശതമാനം വിലക്കുറവിൽ 11892 രൂപയ്ക്ക് ഇവിടെ നിന്നും ലഭിക്കും.വിവിധ ബ്രാൻഡഡ് കമ്പനികളുടെ എഴായിരത്തോളം മരുന്നുകളാണ് ഏറ്റവും വിലകുറച്ച് കാരുണ്യാ ഫാർമസികൾ വഴി നൽകിവരുന്നത്.
സീറോ പ്രോഫിറ്റ് ഹൈ വാല്യൂ ആൻ്റി ക്യാൻസർ മെഡിസിൻ വിതരണത്തിനായി പാലാ ജനറൽ ആശുപത്രിയിലെ കാരുണ്യാ ഫാർമസിയേയും ഉൾപ്പെടുത്തിയതായി ആശുപത്രി മാനേജിംഗ് കമ്മിറ്റി അംഗം ജയ്സൺമാന്തോട്ടം അറിയിച്ചു.
കൂടുതൽ ക്യാൻസർ രോഗികൾ ചികിത്സ തേടുന്ന പാലാ ജനറൽ ആശുപത്രിയിൽ എത്തുന്നവർക്ക് വലിയ ആശ്വാസമാണ് വൻ വിലക്കുറവിൽ മരുന്നുകൾ കൂടി ലഭ്യമാക്കുന്നതോടെ ലഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.മരുന്നുവിതരണം താമസിയാതെ ആരംഭിക്കും.





0 Comments