പാലാ ഉപജില്ലാ കലോത്സവത്തിൽ അതിഥികൾക്ക് വിഷരഹിത പച്ചക്കറികൾ സമ്മാനിച്ച് പാലാ സെൻ്റ് തോമസ് സ്കൂളിലെ കുട്ടിക്കർഷകർ

പാലാ ഉപജില്ലാ കലോത്സവത്തിൽ അതിഥികൾക്ക് വിഷരഹിത പച്ചക്കറികൾ സമ്മാനിച്ച് പാലാ സെൻ്റ് തോമസ് സ്കൂളിലെ കുട്ടിക്കർഷകർ

 വിശിഷ്ടാവസരങ്ങളിൽ സ്കൂളിൽ എത്തിച്ചേരുന്ന അതിഥികളെ പൂവ് നൽകി സ്വീകരിക്കുകയാണ് പതിവ്. എന്നാൽ പാലാ സെൻ്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടത്തപ്പെടുന്ന ഉപജില്ലാ കലോത്സവത്തിൻ്റെ ഉദ്ഘാടനത്തിന് വന്നുചേർന്ന വിശിഷ്ടാതിഥികൾക്ക് വ്യത്യസ്തമായ ഒരു സ്വീകരണമാണ് സ്കൂളിലെ കുട്ടി കർഷകർ ഒരുക്കിയത്. 

സ്കൂളിൽ നട്ടുവളർത്തിയ വിഷരഹിത പച്ചക്കറികളാണ്  ഓരോ അതിഥിക്കും സമ്മാനിച്ചത്. പയർ, തക്കാളി, പച്ചമുളക്, വെണ്ടയ്ക്ക എന്നിങ്ങനെ പൂർണ്ണമായും ജൈവ കൃഷിയിൽ വിളഞ്ഞ പച്ചക്കറികളാണ് വിതരണം ചെയ്തത്. തികച്ചും വ്യത്യസ്തമായ ഒരു സ്വീകരണ ചടങ്ങ് അതിഥികളിലും കാണികളിലും ഒരുപോലെ കൗതുകമുണർത്തി. 

രാവിലെയും വൈകുന്നേരവുമായാണ് കുട്ടികൾ സ്കൂളിലെ പച്ചക്കറിത്തോട്ടം പരിപാലിക്കുന്നത്. വിദ്യാർത്ഥികളിൽ കൃഷിയോടും പ്രകൃതിയോടും ഉള്ള സ്നേഹവും ഉത്തരവാദിത്വബോധവും വളർത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സെൻ്റ് തോമസിലെ കുട്ടി കർഷകരും അവരുടെ കൃഷിയും ഇതിനോടകം തന്നെ ജനശ്രദ്ധ നേടിയതാണ്.








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments