മൂവാറ്റുപുഴയിൽ ബിഷപ്പ് മാർ ജോസഫ് കൊല്ലംപറമ്പിലിൻ്റെ കാറിനുനേരെ ആക്രമണം; ഹെഡ് ലൈറ്റ് അടിച്ചുതകർത്തു

മൂവാറ്റുപുഴയിൽ ബിഷപ്പ് മാർ ജോസഫ് കൊല്ലംപറമ്പിലിൻ്റെ കാറിനുനേരെ ആക്രമണം; ഹെഡ് ലൈറ്റ് അടിച്ചുതകർത്തു

എബി .  ജെ. ജോസ്

പാലാ ടൈംസ്

മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ ഷംഷാബാദ് ബിഷപ്പ് ജോസഫ് കൊല്ലംപറമ്പിലിന്റെ കാറിന് നേരെ ആക്രമണം. ബിഷപ്പിന്റെ കാറിനെ പെരുമ്പാവൂരിൽ നിന്ന് പിന്തുടർന്നെത്തിയ ലോറി ഡ്രൈവറാണ് ആക്രമിച്ചത്. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. പെരുമ്പാവൂരിന് സമീപം ബിഷപ്പ് സഞ്ചരിച്ച കാറും ലോറിയും തമ്മിൽ തട്ടിയിരുന്നു. ചെറിയ അപകടമായതുകൊണ്ട് തന്നെ ബിഷപ് പാലായിലേക്ക് യാത്ര തുടർന്നു. എന്നാൽ ബിഷപിന്റെ കാറിനെ ലോറി പിന്തുടർന്നു. മൂവാറ്റുപുഴ സിഗ്നലിൽ ബിഷപിന്റെ കാറിന് കുറുകെ ലോറിയിട്ട ശേഷം ഡ്രൈവറാണ് ആക്രമിച്ചത്. കാറിന്റെ ഹെഡ് ലൈറ്റും പുറകിലെ ലൈറ്റും അടിച്ചു തകർത്തു. ഭയാനകമായ സംഭവമാണ് അരങ്ങേറിയതെന്ന് ബിഷപ്പ് മാർ ജോസഫ് കൊല്ലംപറമ്പിൽ  പറഞ്ഞു. വിവരമറിഞ്ഞ് പൊലീസ്  സ്ഥലതെത്തിയപ്പോഴേക്കും ലോറി ഡ്രൈവർ സ്ഥലംവിട്ടു. കാർ ആക്രമിച്ച ലോറിയും ഡ്രൈവറെയും പൊലീസ് തിരിച്ചറിഞ്ഞു. ലോറി പോലീസ് കസ്റ്റഡിയിൽ എടുത്തതായി അറിയുന്നു.












"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments