സംസ്ഥാന ജില്ലാതല മത്സരങ്ങളിൽ മികച്ച നേട്ടങ്ങളുമായി പാലാ സെൻ്റ് മേരീസ് സ്കൂൾ



സംസ്ഥാന ജില്ലാതല മത്സരങ്ങളിൽ മികച്ച നേട്ടങ്ങളുമായി പാലാ സെൻ്റ് മേരീസ് സ്കൂൾ

കേരളസ്റ്റേറ്റ് ഒളിമ്പിക്സ് ഉൾപ്പെടെയുള്ള വിവിധ മത്സരങ്ങളിൽ പാലാ സെൻ്റ് മേരീസ് സ്കൂൾ തിളക്കമാർന്ന വിജയം സ്വന്തമാക്കി.  സംസ്ഥാനതലത്തിൽ ജേതാക്കളായ ഋതിക നമ്പ്യാർ [ബാഡ്മിൻ്റൺ ] , അക്ഷിത സജി [ നീന്തൽ ] എന്നിവർ ദേശീയ സ്കൂൾ ഗയിംസിൽ  മത്സരിക്കും. കേരള സ്റ്റേറ്റ് ഒളിമ്പിക്സ് ക്രിക്കറ്റ് മത്സരത്തിൽ സാനിയ മരിയ ടോം, ആവണി രഞ്ജിത്ത് എന്നിവരുൾപ്പെട്ട ടീം രണ്ടാ സ്ഥാനം കരസ്ഥമാക്കി. ഒഫ്സാന അജയ്കുമാർ [  400 മീ. റിലേ ] , അക്ഷര സജി [100 മീ. ഫ്രീ സ്റ്റൈൽ ], അനന്യ ആർ [ 200 മീ. റിലേ ] എന്നിവർ സംസ്ഥാന തലത്തിൽ സമ്മാനാർഹരായി.

 സെറ തെരേസ് അനീഷ് [ ജ്യോമെട്രിക്കൽ ചാർട്ട്] , സിസ്റ്റർ റോസ് പി. ജോൺ [ ടീച്ചേഴ്സ് പ്രൊജക്ട് ] എന്നിവർ കോട്ടയം റവന്യൂ ജില്ലാ ശാസ്ത്ര മേളയിൽ ഒന്നാം സ്ഥാനവും ശ്രീലക്ഷ്മി സി.എം [ ബീഡ്സ് വർക്ക്] രണ്ടാം സ്ഥാനവും നേടി. കോട്ടയം ജില്ലാ സ്കൂൾ ഒളിമ്പിക്സിൻ്റെയും ശാസ്ത്രോത്സവത്തിൻ്റെയും ലോഗോ മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയത് സെൻ്റ് മേരീസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ അമേയ അനീഷാണ്.

വിദ്യാരംഗം കലാസാഹിത്യവേദി ഉപജില്ലാ സർഗോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയതും സെൻ്റ് മേരീസ് സ്കൂളാണ്. വിവിധ മത്സരങ്ങളിൽ വിജയികളായവരെയും അവർക്ക് പരിശീലനം നല്കിയവരെയും ഹെഡ്മിസ്ട്രസ് റവ. സിസ്റ്റർ. ലിസ്യൂ ജോസ് F C C,പി.റ്റി എ ഭാരവാഹികൾ എന്നിവർ അഭിനന്ദിച്ചു.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments